വിവാഹം ഹദീസിലൂടെ -----1

ഇമാം ബുക്കാരി ഹദീസ് വിവാഹം ( 7.62.1)
അനസ് (റ )പറയുന്നു..
 മൂന്നുപേര്‍

നബി(സ)യുടെ ആരാധനാ

സമ്പ്രദായങ്ങളന്വേഷിച്ചുകൊണ്ട്‌

നബി(സ)യുടെ ഭാര്യമാരുടെ വീട്ടില്‍ വന്നു.

നബി(സ)യുടെ ആരാധനയെക്കുറിച്ച്‌

കേട്ടപ്പോള്‍ അവര്‍ക്കതു വളരെ കുറഞ്ഞു

പോയെന്ന്‌ തോന്നി. അവര്‍ പറഞ്ഞു: നാമും

നബിയും എവിടെ? നബി(സ) ക്ക്‌ ആദ്യം

ചെയ്തുപോയതും പിന്നീട്‌ ചെയ്തു

പോയതുമായ എല്ലാ പാപങ്ങളും അല്ലാഹു

പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ. അങ്ങിനെ

മറ്റൊരാള്‍ പറഞ്ഞു: ഞാന്‍ എന്നും രാത്രി

മുഴുവന്‍ നമസ്കരിക്കും. മറ്റൊരാള്‍

പറഞ്ഞു: എല്ലാ ദിവസവും ഞാന്‍ നോമ്പ്‌

പിടിക്കും. ഒരു ദിവസവും നോമ്പ്‌

ഉപേക്ഷിക്കുകയില്ല. മൂന്നാമന്‍ പറഞ്ഞു:

ഞാന്‍ സ്ത്രീകളില്‍ നിന്നകന്ന്‌ നില്‍ക്കും.

ഒരിക്കലും വിവാഹം കഴിക്കുകയില്ല.

നബി(സ) അവിടെ വന്നു. വിവരം

അറിഞ്ഞപ്പോള്‍ അരുളി: നിങ്ങള്‍

ഇന്നതെല്ലാം പറഞ്ഞുവല്ലോ. അല്ലാഹു

സത്യം. നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ

ഭയപ്പെടുന്നവരും അവനെ

സൂക്ഷിക്കുന്നവനുമാണ്‌ ഞാന്‍ . ഞാന്‍

ചിലപ്പോള്‍ നോമ്പനുഷ്ഠിക്കുകയും

ചിലപ്പോള്‍ നോമ്പ്‌ ഉപേക്ഷിക്കുകയും

ചെയ്യും. രാത്രി നമസ്കരിക്കുകയും

ഉറങ്ങുകയും ചെയ്യും. സ്ത്രീകളെ വിവാഹം

കഴിക്കുകയും ചെയ്യും. വല്ലവനും എന്‍റെ

നടപടി ക്രമങ്ങളെ വെറുക്കുന്ന പക്ഷം

അവന്‍ എന്‍റെ സമൂഹത്തില്‍പ്പെട്ടവനല്ല

തന്നെ.     

Comments