യുദ്ധ സാഹചര്യത്തിൽ ഉള്ള നിസ്ക്കാരം ---(1)

ഇമാം ബുക്കാരിയിൽ നിന്ന് റിപ്പോർട്ട്‌
( 2. 14. 64 )
ഇബ്നുഉമര്‍ (റ) പറയുന്നു..
നജ്ദിന്‍റെ ഭാഗത്ത്‌ പോയിട്ട്‌ ഞാന്‍ തിരുമേനി(സ) യോടൊപ്പം യുദ്ധം ചെയ്തു. അന്നേരം ഞങ്ങള്‍ ശത്രുക്കളെ അഭിമുഖീകരിക്കുകയും അവര്‍ക്കെതിരില്‍ യുദ്ധം ചെയ്യാന്‍ അണിനിരക്കുകയും ചെയ്തു. ആ ഘട്ടത്തില്‍ ഞങ്ങള്‍ക്ക്‌ ഇമാമായി നിന്നുകൊണ്ട്‌ നമസ്കരിക്കുവാന്‍ തിരുമേനി(സ) എഴുന്നേറ്റുനിന്നു. അന്നേരം ഞങ്ങളില്‍ ഒരു വിഭാഗം ശത്രുവിനെ അഭിമുഖീകരിച്ചുകൊണ്ട്‌ നില കൊള്ളുകയും ചെയ്തു. അങ്ങനെ തിരുമേനി(സ) യോടൊപ്പം നമസ്കരിച്ച വിഭാഗക്കാരോടുകൂടി, തിരുമേനി(സ) റുകൂഉം രണ്ടു സുജൂദും ചെയ്തു. എന്നിട്ട്‌ നമസ്കാരത്തില്‍ പങ്കെടുക്കാതെ ശത്രുവിനെ അഭിമുഖീകരിച്ചുകൊണ്ടു നിന്ന ആ വിഭാഗക്കാര്‍ നില്‍ക്കുന്ന സ്ഥാനത്തേക്ക്‌ ഇവര്‍ പിന്‍മാറി. ഉടനെ അവര്‍ അവിടം വിട്ടിട്ട്‌ തിരുമേനി(സ) യോടൊപ്പം നമസ്കാരത്തില്‍ ചേര്‍ന്നു. അവരോട്‌ കൂടി തിരുമേനി(സ) ഒരു റുകൂഅ്‌ ചെയ്തു. രണ്ടു സുജൂദും. അനന്തരം തിരുമേനി(സ) സലാം ചൊല്ലി നമസ്കാരത്തില്‍ നിന്ന്‌ വിരമിച്ചു. പിന്നീട്‌ രണ്ടു വിഭാഗക്കാരില്‍ ഓരോ വിഭാഗവും ഒരു റുകൂഉം രണ്ടു സുജൂദും സ്വന്തം നമസ്കരിച്ചിട്ട്‌ നമസ്കാരം പൂര്‍ത്തിയാക്കി. 

Comments