സ്പ്നം കൊണ്ട് കളവ് പറഞ്ഞാൽ ( 1 )

ഇമാം ബുക്കാരിയിൽ നിന്നുള്ള
റിപ്പോർട്ട്‌ ( 9.  87. 165)
ഇബ്നുഅബ്ബാസ്‌(റ) പറയുന്നു..നബി(സ) അരുളി: വല്ലവനും താന്‍ കണ്ടിട്ടില്ലാത്ത സ്വപ്നം കണ്ടുവെന്ന്‌ വാദിക്കുന്നപക്ഷം (പരലോക ദിവസം) രണ്ട്‌ ബാര്‍ലിമണികളെ തമ്മില്‍ പിടിച്ച്‌ കെട്ടി ബന്ധിപ്പിക്കാന്‍ അവനെ നിര്‍ബന്ധിക്കും. വാസ്തവത്തിലോ അവനത്‌ ചെയ്യുവാന്‍ സാധിക്കുകയില്ല. വല്ലവനും ഒരു കൂട്ടരുടെ സംസാരം ശ്രദ്ധിച്ചുകേട്ടു. അവനത്‌ കേള്‍ക്കുന്നത്‌ അവരിഷ്ടപ്പെടുകയില്ല. എങ്കില്‍ പരലോകത്ത്‌ അവന്‍റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കും. വല്ലവനും ഒരു രൂപമുണ്ടാക്കിയാല്‍ അതില്‍ ജീവനൂതാന്‍ അവനെ നിര്‍ബന്ധിക്കും. എന്നാല്‍ അവന്‌ അതില്‍ ജീവനിടാന്‍ കഴിയുകയില്ല. 

Comments