നിസ്‌ക്കാരസമയങ്ങൾ ----( 1 )

ഇമാം ബുക്കാരിയിൽ റിപ്പോർട്ട്‌
ചെയ്ത റിപ്പോർട്ട്‌ ( 1.10.500 )
അബൂമസ്‌ഊദുല്‍ അന്‍സാരി(റ) പറയുന്നു.

അദ്ദേഹം ഒരിക്കല്‍ മുഗീറത്തുബ്‌നുശുഅ്ബയുടെ അടുക്കല്‍ പ്രവേശിച്ചു. മുഗീറത്തു ഇറാഖിലായിരുന്നു. അദ്ദേഹം ഒരു ദിവസം നമസ്കാരം അല്‍പം പിന്തിച്ചു. അതറിഞ്ഞപ്പോള്‍ അബൂമസ്‌ഊദ്‌(റ) പറഞ്ഞു. മുഗീറ! ഇതെന്താണ്‌? ജിബ്‌രീല്‍ ഒരു ദിവസം വരികയും എന്നിട്ടു നമസ്ക്കരിക്കുകയും അതനുസരിച്ച്‌ നബി(സ) നമസ്ക്കരിക്കുകയും പിന്നീട്‌ (മറ്റൊരു സന്ദര്‍ഭത്തിലും) ജിബ്‌രീല്‍ നമസ്ക്കരിക്കുകയും അതനുസരിച്ച്‌ നബി(സ)യും നമസ്ക്കരിക്കുകയും പിന്നീട്‌ (മറ്റൊരു നമസ്കാര സമയത്ത്‌) ജീബ്‌രില്‍ നമസ്ക്കരിക്കുകയും അതനുസരിച്ച്‌ തിരുമേനി(സ) നമസ്ക്കരിക്കുകയും അനന്തരം (വേറൊരുനമസ്കാര സമയത്ത്‌) ജിബ്‌രീല്‍ നമസ്ക്കരിക്കുകയും അതനുസരിച്ച്‌ തിരുമേനി(സ) നമസ്ക്കരിക്കുകയും ചെയ്തതും ഒടുവില്‍ ഇങ്ങനെ ചെയ്യാനാണ്‌ എന്നോട്‌ കല്‍പിച്ചിരിക്കുന്നത്‌ എന്ന്‌ ജിബ്‌രീല്‍ പറഞ്ഞതും നിങ്ങള്‍ അറിഞ്ഞിട്ടില്ലേ? എന്ന്‌ അബൂമസ്‌ഊദ്‌ ചോദിച്ചു. ഉമറുബ്‌നു അബ്ദില്‍ അസീസ്‌ ഒരിക്കല്‍ നമസ്കാരം അല്‍പം പിന്തിച്ചപ്പോള്‍ ഈ സംഭവം ഉര്‍വത്തു:(റ) അദ്ദേഹത്തോടു പറഞ്ഞു: അപ്പോള്‍ ഉമര്‍ (റ) ചോദിച്ചു: ഉര്‍വ്വാ! താങ്കള്‍ പറയുന്നത്‌ ശരിക്കും മനസ്സിലാക്കുക. ജിബ്‌രീല്‍ നബി(സ)ക്ക്‌ നമസ്കാരസമയത്ത്‌ ഇമാമത്ത്‌ നില്‍ക്കുകയോ? അപ്പോള്‍ ഉര്‍വ്വത്തു:(റ) പറഞ്ഞു: ഇപ്രകാരം അബൂമസ്‌ഊദില്‍ നിന്ന്‌ മകന്‍ ബഷീര്‍ ഉദ്ധരിക്കുന്നുണ്ട്‌. ആയിശ:(റ) നിവേദനം: തിരുമേനി(സ) അസര്‍ നമസ്കരിക്കുമ്പോള്‍ സൂര്യന്‍ അവരുടെ മുറിയില്‍ തന്നെയായിരിക്കും. അഥവാ നിഴല്‍ ആകുന്നതിന്‌ മുമ്പായി. 

Comments