ദാമ്പത്യ തൃപ്തി ---( 1 )

ഇമ്മാം ബുക്കാരിയിൽ നിന്ന്
(7. 62.155)
ആയിശ(റ) പറയുന്നു.
 നബി(സ) എന്നോട്‌ അരുളി: നിനക്ക്‌ എന്നെക്കുറിച്ച്‌ സംതൃപ്തിയോ കോപമോഎന്താണുളളതെന്ന്‌ നിന്‍റെ ഭാവത്തില്‍ നിന്ന്‌ ഞാന്‍ ഗ്രഹിക്കാറുണ്ട്‌. അതെങ്ങിനെയാണ്‌ ഗ്രഹിക്കുകയെന്ന്‌ ഞാന്‍ ചോദിച്ചു. നബി(സ) അരുളി: നിനക്ക്‌ എന്നെക്കുറിച്ച്‌ സംതൃപ്തിയാണുളളതെങ്കില്‍ അല്ല, മുഹമ്മദിന്‍റെ നാഥനെക്കൊണ്ട്‌ സത്യം എന്നാണ്‌ നീ പറയുക. എന്നോട്‌ കോപിച്ചിരിക്കുകയാണെങ്കില്‍ അല്ല, ഇബ്രാഹിമിന്‍റെ നാഥനെക്കൊണ്ട്‌ സത്യം എന്നാണ്‌ നീ പറയുക. ഞാന്‍ പറഞ്ഞു: പ്രവാചകരേ! അല്ലാഹു സത്യം. താങ്കള്‍ പറഞ്ഞതു ശരിതന്നെയാണ്‌. എങ്കിലും അങ്ങയുടെ നാമം മാത്രമെ ഞാനപേക്ഷിക്കാറുളളൂ. (സ്നേഹം എന്‍റെ മനസ്സിലുണ്ടായിരിക്കും). 

Comments