ജല ദാനം -----( 1 )

ഇമാം ബുക്കാരിയിൽ നിന്നുള്ള
റിപ്പോർട്ട്‌( 3.40. 541 )
സഹ‌ല്‍‍(റ) പറയുന്നു:നബി(സ)യുടെയടുക്കല്‍ ഒരാള്‍ ഒരു കപ്പ് പാനീയം കൊണ്ടുവന്നു. അവിടുന്ന് അതു കുടിച്ചു. നബി(സ)യുടെ വലതുഭാഗത്തു ഏറ്റവും പ്രായം കുറഞ്ഞ ഒരു ചെറുപ്പക്കാരനും ഇടതുഭാഗത്തു പ്രായം ചെന്ന ആളുകളുമുണ്ടായിരുന്നു. നബി(സ) ചോദിച്ചു. യുവാവേ, ആദ്യം പ്രായം ചെന്നവര്‍ക്ക് കൊടുക്കുവാന്‍ നീ സമ്മതിക്കുമോ? പ്രവാചകരേ! അങ്ങയുടെ അവശിഷ്ടത്തില്‍ എനിക്കുള്ള അവകാശം മറ്റാര്‍ക്കും കൊടുക്കുവാന്‍ ഞാന്‍ ഒരുക്കമില്ല. ആ യുവാവ് പ്രത്യുത്തരം നല്‍കി. നബി(സ) അയാള്‍ക്ക് തന്നെ ആദ്യം കൊടുത്തു. 

Comments