വിവാഹ മോചനം ----1

ഇമാം ബുക്കാരിയിൽ നിന്നുള്ള റിപ്പോർട്ട്‌
(7.63.178)
ഇബ്നുഉമര്‍ (റ) നിവേദനം.
 നബി(സ)യുടെ കാലത്ത്‌ തന്‍റെ ഭാര്യയെ ആര്‍ത്തവഘട്ടത്തില്‍ അദ്ദേഹം അവളുമായുളള വിവാഹ ബന്ധം വേര്‍പെടുത്തി. ഉമര്‍ (റ) ഇതിനെക്കുറിച്ച്‌ നബി(സ)യോട്‌ ചോദിച്ചപ്പോള്‍ അവിടുന്ന്‌ അരുളി: അബ്ദുല്ലയോടു അവളെ തിരിച്ചെടുക്കാനും കൂടെ താമസിപ്പിക്കുവാനും പറഞ്ഞേക്കുക. ആര്‍ത്തവം കഴിഞ്ഞ്‌ അവള്‍ ശുദ്ധിപ്രാപിക്കുകയും വീണ്ടും ആര്‍ത്തവമുണ്ടായി ശുദ്ധിപ്രാപിക്കുകയും ചെയ്യട്ടെ. അതിനുശേഷം ഉദ്ദേശിക്കുന്നുവെങ്കില്‍ വിവാഹ മോചനം ചെയ്യട്ടെ. അല്ലെങ്കില്‍ വെച്ചുകൊണ്ടിരിക്കട്ടെ. വിവാഹമോചനം ചെയ്യുന്നപക്ഷം ശുദ്ധിയുടെ ഘട്ടത്തില്‍ അവന്‍ അവളെ സ്പര്‍ശിച്ചിട്ടുണ്ടാവരുത്‌. സ്ത്രീകളുമായുളളവിവാഹ ബന്ധം അവളുടെ ഇദ്ദയുടെ ഘട്ടത്തിലായിരിക്കണം എന്ന്‌ ഖുര്‍ആന്‍ കല്‍പ്പിച്ചത്‌ നടപ്പില്‍ വരുന്നത്‌ ഇപ്രകാരമാണ്‌. 

Comments