ഗ്രഹണ നിസ്ക്കാരം ----1

ഇമാം ബുക്കാരിയിൽ
റിപ്പോർട്ട്‌ ചെയ്തത് (2. 18. 150)
അബൂബക്കറത്തു(റ) നിവേദനം.ഞങ്ങള്‍ ഒരിക്കല്‍ നബി(സ)യുടെ അടുക്കലിരിക്കുമ്പോള്‍ സൂര്യന്ന്‌ ഗ്രഹണം ബാധിച്ചു. അപ്പോള്‍ നബി(സ) തന്‍റെ തട്ടം വലിച്ചുകൊണ്ടു പുറപ്പെട്ടു പള്ളിയില്‍ പ്രവേശിച്ചു. പിന്നാലെ ഞങ്ങളും. അങ്ങനെ നബി(സ) ഞങ്ങളേയുമായി രണ്ട്‌ റക്‌അത്തു നമസ്കരിച്ചു. സൂര്യന്‍ വെളിവാകുന്നതുവരെ. ശേഷംനബി(സ) പ്രസംഗിച്ചുകൊണ്ട്‌ പറഞ്ഞു: നിശ്ചയം സൂര്യനും ചന്ദ്രനും വല്ലവനും മരിച്ചതു കൊണ്ട്‌ ഗ്രഹണം ബാധിക്കുകയില്ല. നിങ്ങള്‍ അവക്ക്‌ ഗ്രഹണം ബാധിച്ചതു കണ്ടാല്‍ അത്‌ നീങ്ങും വരേക്കും നിങ്ങള്‍ നമസ്കരിക്കുകയും അല്ലാഹുവോട്‌ പ്രാര്‍ത്ഥിക്കുകയും ചെയ്തു കൊള്ളുവിന്‍ . 

Comments