നിസ്ക്കാരം --1

നിസ്ക്കാരത്തെ കുറിച്ച് ഇമാം ബുക്കാരിയിൽ നിന്ന് (1.8.347)
ഉമ്മുഅത്ത്വിയ(റ) നിവേദനം.
അന്തഃപുരത്തു ഇരിക്കുന്ന സ്ത്രീകളേയും ആര്‍ത്തവകാരികളായ സ്ത്രീകളേയും പെരുന്നാള്‍ മൈതാനത്തേക്ക്‌ കൊണ്ടുവരാന്‍ നബി(സ) ഞങ്ങളോട്‌ കല്‍പിച്ചിരുന്നു. അവര്‍ മുസ്ലിങ്ങളുടെ ജമാഅത്തിലും പ്രാര്‍ത്ഥനയിലും പങ്കെടുക്കും. റ്‍തുമതികള്‍ നമസ്കാരസ്ഥലത്ത്‌ നിന്ന്‌ അകന്നു നില്‍ക്കും. ഒരു സ്ത്രീ ചോദിച്ചു. അല്ലാഹുവിന്‍റെ ദൂതരെ! ഞങ്ങളില്‍ ഒരുവള്‍ക്ക്‌ വസ്ത്രമില്ലെങ്കിലോ? അവിടുന്നു പറഞ്ഞു അവളുടെ സഹോദരി തന്‍റെ വസ്ത്രത്തില്‍ നിന്ന്‌ അവളെ ധരിപ്പിക്കട്ടെ. 

Comments