വിവാഹം --2

ഇമാം ബുക്കാരിയിൽ നിന്ന്  (3.34.264 )
അബ്ദുറഹ്മാനുബ്നു ഔഫ്(റ) പറയുന്നു.


ഞങ്ങള്‍ മദീനയില്‍ വന്നപ്പോള്‍ എന്‍റെയും റബീഅ്ന്റെ പുത്രന്‍ സഅ്ദിന്‍റെയും ഇടയില്‍ നബി(സ) സഹോദര്യബന്ധം സ്ഥാപിച്ചു. സഅ്ദ്(റ) പറഞ്ഞു: അന്‍സാരികളുടെ കൂട്ടത്തില്‍ കൂടുതല്‍ ധനമുള്ളവനാണ് ഞാന്‍ . എന്‍റെ ധനത്തില്‍ നിന്ന് പകുതി താങ്കള്‍ക്ക് ഞാന്‍ ഭാഗിച്ചു തരാം. എനരണ്ടു ഭാര്യമാരില്‍ ആരെയാണ് താങ്കള്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടതെന്ന് നോക്കുക. ഞാനവളെയും വിട്ടു തരാം. (വിവാഹമോചനം നടന്നു)അവളുടെ ഇദ്ദ കഴിഞ്ഞാല്‍ താങ്കള്‍ക്കവളെ ഞാന്‍ വിവാഹം ചെയ്തു തരാം. അപ്പോള്‍ അബ്ദുറഹ്മാന്‍ പറഞ്ഞു. അതൊന്നും എനിക്കാവശ്യമില്ല. ഇവിടെ കച്ചവടം ചെയ്യാന്‍ പറ്റുന്ന വല്ല അങ്ങാടിയുമുണ്ടോ? സഅ്ദ്(റ) പറഞ്ഞു: ഉണ്ട് ഖൈനുകാഅ് അങ്ങാടിയാണത്. അബ്ദുറഹ്മാന്‍ ആ മാര്‍ക്കറ്റിലേക്ക് പ്രഭാതത്തില്‍ പുറപ്പെട്ടു. കുറച്ചു പാല്‍ക്കട്ടിയും നെയ്യുമായി വന്നു (അതു വിറ്റു) പിന്നീടെന്നും അതു പതിവാക്കി. അധികം താമസിച്ചില്ല. ഒരിക്കല്‍ അബ്ദുറഹിമാന്‍ തന്‍റെ വസ്ത്രത്തില്‍ മഞ്ഞ സുഗന്ധ ദ്രവ്യം പുരട്ടിവന്നു. അപ്പോള്‍ നബി(സ) ചോദിച്ചു. നീ വിവാഹം കഴിച്ചോ? അതെയെന്ന് അദ്ദേഹം പറഞ്ഞു. ആരെയാണ്? നബി(സ) വീണ്ടും ചോദിച്ചു. ഒരു അന്‍സാരി സ്ത്രീയെ എന്നദ്ദേഹം മറുപടി പറഞ്ഞു. നിങ്ങള്‍ അവള്‍ക്ക് മഹ്റ് എത്ര കൊടുത്തുവെന്ന് നബി(സ) തുടര്‍ന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു. ഒരു ഈത്തപ്പഴക്കുരുവോളം സ്വര്‍ണ്ണം. നബി(സ) അരുളി: ഒരാടിനെ അറുത്തെങ്കിലും നീ വിവാഹസദ്യ നടത്തുക. 

Comments