ആർത്തവ സമയവും കിടത്തവും

ഇമാം ബുക്കാരിയിൽ
നിന്നുള്ള റിപ്പോർട്ട്‌
( 1.  6.   297 )
ഉമ്മുസല്‍മ(റ) പറയുന്നു..
ഒരു ദിവസം ഞാന്‍ ഒരു പുതപ്പില്‍ തിരുമേനി(സ) യോടൊപ്പം കിടന്നുറങ്ങുകയായിരുന്നു. അതിന്നിടക്ക്‌ എനിക്ക്‌ ആര്‍ത്തവം ആരംഭിച്ചു. ഞാന്‍ പതുക്കെ അവിടെ നിന്നും എഴുന്നേറ്റു. എന്നിട്ട്‌ ആര്‍ത്തവസമയത്ത്‌ ധരിക്കാറുള്ള വസ്ത്രം എടുത്തു.

 അപ്പോള്‍ തിരുമേനി ചോദിച്ചു. നിനക്ക്‌ നിഫാസ്‌ ആരംഭിച്ചുവോ?
അതെ,
ഞാന്‍ മറുപടി പറഞ്ഞു. തിരുമേനി(സ) എന്നെ വിളിച്ചു. എന്നിട്ട്‌ തിരുമേനി(സ) യോടൊപ്പം ഒരേ പുതപ്പില്‍ ഞാനും കിടന്നു. 

Comments