ആർത്തവവും ഭാര്യയുടെ കടമയും

ഇമാം ബുക്കാരിയിൽ
നിന്നുള്ള റിപ്പോർട്ട്‌
( 1.6. 295 )
ഉര്‍വ്വ(റ) പറയുന്നു..ഭാര്യ ആര്‍ത്തവക്കാരിയായിരിക്കുമ്പോള്‍ അവള്‍ എനിക്ക്‌ ശുശ്രൂഷ ചെയ്യാമോ?

അവള്‍ ജനാബത്തുകാരി യായിരിക്കുമ്പോള്‍ എന്നെ സമീപിക്കാമോ എന്ന്‌ അദ്ദേഹത്തോട്‌ ചോദിക്കപ്പെട്ടു. അപ്പോള്‍ ഉര്‍വ്വ(റ) പറഞ്ഞു.

ഇവയെല്ലാം നിസ്സാര പ്രശ്നമാണ്‌. അവരെല്ലാം എന്നെ ശുശ്രൂഷിക്കുകയും എനിക്ക്‌ സേവനം ചെയ്യുകയും ചെയ്യാറുണ്ട്‌. ആരുടെ മേലിലും ഇതിന്ന്‌ വിരോധമില്ല. ആയിശ(റ) ആര്‍ത്തവഘട്ടത്തിലായിരിക്കുമ്പോള്‍ നബി(സ)യുടെ മുടി ചീകികൊടുക്കാറുണ്ടെന്ന്‌ അവര്‍ എന്നോട്‌ പറയുകയുണ്ടായി. നബി(സ) പള്ളിയില്‍ ഭജനമിരിക്കുകയായിരിക്കും. തല അവരുടെ അടുക്കലക്ക‌ നീട്ടിക്കൊടുക്കും. ആയിശ(റ) അവരുടെ മുറിയിലായിരിക്കും. അങ്ങനെ അവര്‍ ആര്‍ത്തവഘട്ടത്തിലായിരിക്കവേ അവിടുത്തെ മുടി ചീകി കൊടുക്കും. 

Comments