ഹജ്ജും ആർത്തവവും

ഇമാം ബുക്കാരിയിൽ
നിന്നുള്ള റിപ്പോർട്ട്‌
( 1.6. 293 )
ആയിശ(റ) പറയുന്നു :

ഞങ്ങള്‍ പുറപ്പെട്ടു. ഹജ്ജ്‌ മാത്രമായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം.

തിരുമേനി(സ) എന്‍റെയടുക്കല്‍ കടന്നുവന്നു. ഞാന്‍ കരയുകയാണ്‌. അവിടുന്ന്‌ ചോദിച്ചു. നിനക്കെന്തു സംഭവിച്ചു?

ആര്‍ത്തവം തുടങ്ങിയോ?
അതെ എന്നു ഞാന്‍ ഉത്തരം നല്‍കി. തിരുമേനി(സ) അരുളി: ആദമിന്‍റെ പെണ്‍മക്കള്‍ക്ക്‌ അല്ലാഹു നിശ്ചയിച്ച കാര്യമാണത്‌. അതുകൊണ്ട്‌ മറ്റു ഹാജിമാര്‍ ചെയ്യുന്നതുപോലെ നീയും ചെയ്യുക. എന്നാല്‍ കഅ്ബയെ പ്രദക്ഷിണം ചെയ്യരുത്‌. ആയിശ(റ) പറഞ്ഞു. നബി(സ) പത്നിമാര്‍ക്ക്‌ വേണ്ടി പശുക്കളെയാണ്‌ അന്ന്‌ ബലികഴിച്ചത്‌. 

Comments