ജുമുഅ നിസ്ക്കാരം

ഇമാം ബുക്കാരിയിൽ റിപ്പോർട്ട്‌ ചെയ്തത്
(2.13.1)
അബൂഹുറൈറ(റ) പറയുന്നു. തിരുമേനി(സ) അരുളി: നാം അവസാനം വന്നവരാണ്‌. പക്ഷെ പുനരുത്ഥാന ദിവസം ആദ്യം (സ്വര്‍ഗ്ഗത്തില്‍ ) പ്രവേശിക്കുന്നവരുമാണ്‌. പൂര്‍വ്വവേദക്കാര്‍ക്ക്‌ നമ്മേക്കാള്‍ മുമ്പ്തന്നെ വേദങ്ങള്‍ നല്‍കപ്പെട്ടു. പിന്നീട്‌ പറയുകയാണെങ്കില്‍ അവരോട്‌ പ്രാര്‍ത്ഥനക്കായി സമ്മേളിക്കാന്‍ കല്‍പ്പിച്ച ദിവസം ഈ (വെള്ളിയാഴ്ച) ദിവസം തന്നെയാണ്‌. എന്നിട്ട്‌ അവരതില്‍ ഭിന്നിപ്പുണ്ടാക്കി. അവസാനം അല്ലാഹു നമുക്ക്‌ ആ ദിവസം ചൂണ്ടിക്കാട്ടിത്തന്നു. അതുകൊണ്ട്‌ മനുഷ്യര്‍ ആ വിഷയത്തില്‍ നമ്മുടെ പിന്നാലെയാണ്‌ പോരുന്നത്‌. ജൂതന്മാര്‍ (വെള്ളിയാഴ്ചയുടെ) പിറ്റേന്നും (ശനിയാഴ്ച) ക്രിസ്ത്യാനികള്‍ അതിന്‍റെ പിറ്റേന്നും (ഞായറാഴ്ച) പ്രാര്‍ത്ഥനക്കു വേണ്ടിയുള്ള സമ്മേളന ദിവസമായി ആചരിച്ചുവരുന്നു. 

Comments