ഉളുഹിയ്യത്തിന്റെ മാംസം ( 1 )

ഇമാം ബുക്കാരിയിൽ
നിന്നുള്ള റിപ്പോർട്ട്‌ ( 7. 65. 334 )
ഇബ്നുഅബ്ബാസ്‌(റ) പറയുന്നു.

 ഇത്‌ ഉളുഹിയ്യത്തിന്‍റെ മാംസം മൂന്നു ദിവസത്തിലധികം ഭക്ഷിക്കുന്നതിനെ നബി(സ) വിരോധിച്ചിരുന്നുവോ എന്ന്‌ ഞാന്‍ ആയിശ(റ)യോട്‌ ചോദിച്ചു. അവര്‍ പറഞ്ഞു: ജനങ്ങള്‍ വിശന്നിരുന്ന ഒരു വര്‍ഷം അപ്രകാരം വിരോധിച്ചിരിക്കുന്നു. മുതലാളിമാര്‍ ദരിദ്രന്‍മാരെ തീറ്റിക്കുവാന്‍ വേണ്ടി. തീര്‍ച്ചയായും ഞങ്ങള്‍ ഒരു കാല്‍ സൂക്ഷിച്ചുവെയ്‌ ക്കാം. പതിനഞ്ച്‌ ദിവസത്തോളം ഞങ്ങളതില്‍ നിന്ന്‌ ഭക്ഷിക്കാറുണ്ട്‌. നിങ്ങള്‍ അതിന്‌ നിര്‍ബന്ധിതരായിരുന്നോ? എന്ന്‌ ഞാന്‍ ചോദിച്ചു. അപ്പോള്‍ ആയിശ(റ) പുഞ്ചിരിച്ചു. ശേഷം അവര്‍ പറഞ്ഞു; മുഹമ്മദിന്‍റെ കുടുംബം ഗോതമ്പിന്‍റെ റൊട്ടി മൂന്ന്‌ ദിവസം തുടര്‍ച്ചയായി അദ്ദേഹം മരിക്കുന്നതുവരെ ഭക്ഷിക്കുകയുണ്ടായില്ല. 

Comments