ബാങ്കും യുദ്ധവും ( 1 )

ഇമാം ബുക്കാരിയിൽ
നിന്നുള്ള റിപ്പോർട്ട്‌ ( 1.11.584 )
അനസ്‌(റ) പറയുന്നു...

നബി (സ) ഒരു ജനതയുടെ നേരെ യുദ്ധത്തിനിറങ്ങിയാല്‍ ഞങ്ങളെയും കൂട്ടിയിട്ട്‌ തിരുമേനി(സ) പ്രഭാതഘട്ടത്തിനു മുമ്പ്‌ യുദ്ധം ചെയ്യുകയില്ല. അന്നേരം തിരുമേനി(സ) ശ്രദ്ധിക്കും. പ്രഭാതവേളയില്‍ ആ ജനതയില്‍ നിന്നു ബാങ്കു കേട്ടാല്‍ തിരുമേനി(സ) യുദ്ധ ശ്രമങ്ങളില്‍ നിന്നു വിരമിക്കും. ബാങ്ക്‌ കേട്ടില്ലെങ്കിലോ അവരെ അക്രമിക്കുകയുംചെയ്യും. അനസ്‌(റ) പറയുന്നു. അങ്ങനെ ഞങ്ങള്‍ ഖൈബറിലേക്ക്‌ പുറപ്പെട്ടു. രാത്രിയിലാണ്‌ അവിടെ എത്തിയത്‌. പ്രഭാതമാവുകയും ബാങ്ക്‌ വിളി കേള്‍ക്കാതിരിക്കുകയും ചെയ്തപ്പോള്‍ വാഹനപ്പുറത്തു കയറി. അബൂത്വല്‍ഹ(റ)യുടെ പിന്നില്‍ ഞാനും കയറി. എന്‍റെ കാല്‍പാദങ്ങള്‍ നബി(സ)യുടെ കാല്‍പാദവുമായി സ്പര്‍ശിക്കുന്നുണ്ട്‌.

Comments