നിഷിദ്ധമായ പാത്രങ്ങൾ

ഇമാം ബുക്കാരിയിൽ
നിന്നുള്ള റിപ്പോർട്ട്‌ ( 7. 65. 337 )
അബ്ദുറഹ്മാന്‍ (റ) പറയുന്നു.അവര്‍ ഒരിക്കല്‍ ഹുദൈഫ:(റ)യുടെ അടുക്കല്‍ ഇരിക്കുകയാണ്‌. അദ്ദേഹം വെളളത്തിന്‌ ആവശ്യപ്പെട്ടു.
 അപ്പോള്‍ ഒരു മജൂസി അദ്ദേഹത്തെ കുടിപ്പിച്ചു. കോപ്പ അദ്ദേഹത്തിന്‍റെ മുന്നില്‍ വെച്ച സന്ദര്‍ഭം അദ്ദേഹം അതെടുത്ത്‌ എറിഞ്ഞു. ശേഷം പറഞ്ഞു; ഞാന്‍ പല പ്രാവശ്യം നിന്നോട്‌ ഇത്‌ പാടില്ലെന്ന്‌ പറഞ്ഞിട്ടില്ലായിരുന്നെങ്കില്‍ ഇപ്രകാരം എറിയുമായിരുന്നില്ല. നിശ്ചയം പ്രവാചകന്‍ ഇപ്രകാരം പറയൂന്ന്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. നിങ്ങള്‍ പട്ട്‌ ധരിക്കരുത്‌. സ്വര്‍ണ്ണത്തിന്‍റെയും വെളളിയുടെയും പാത്രങ്ങള്‍ ആഹാര പാനീയാവശ്യങ്ങള്‍ക്ക്‌ ഉപയോഗപ്പെടുത്തരുത്‌. ഈ സാധനങ്ങള്‍ ഇഹലോകത്ത്‌ സത്യനിഷേധികള്‍ക്കും പരലോകത്ത്‌ നമുക്കും ഉപയോഗിക്കാനുളളതാണ്‌. 

Comments