ചെറിയ പെരുന്നാൾ ( 1 )

ഇമാം ബുക്കാരിയിൽ നിന്നുള്ള
റിപ്പോർട്ട്‌ ( 2.15. 78 )
ജാബിര്‍ (റ) നിവേദനം.ചെറിയപെരുന്നാള്‍ ദിവസം നബി(സ) പുറപ്പെടുകയും ഖുത്തുബക്ക്‌ മുമ്പായി നമസ്കാരം ആരംഭിക്കുകയും ചെയ്യും. 

ഇബ്നു അബ്ബാസ്‌(റ) നിവേദനം.
അദ്ദേഹം ഇബ്നു സുബൈറിന്‌ ആദ്യമായി ബൈഅത്ത്‌ ചെയതുകൊണ്ട്‌ ഇപ്രകാരം പറഞ്ഞയച്ചു. നിശ്ചയം നബി(സ)യുടെ കാലത്ത്‌ ചെറിയപെരുന്നാള്‍ ദിവസം ബാങ്കു വിളിക്കപ്പെടാറില്ല. ഖുത്തുബ നമസ്കാരശേഷം മാത്രമായിരുന്നു. 

ഇബ്നുഅബ്ബാസ്‌, ജാബിര്‍ (റ) എന്നിവര്‍ പറയുന്നു: ചെറിയപെരുന്നാള്‍ ദിവസവും ബലിപെരുന്നാള്‍ ദിവസവും ബാങ്കു വിളിക്കാറുണ്ടായിരുന്നില്ല.

 ജാബിര്‍ (റ) നിവേദനം: നബി(സ) എഴുന്നേറ്റ്‌ നിന്ന്‌ നമസ്കാരം ആരംഭിച്ചു. ശേഷം ജനങ്ങളോട്‌ പ്രസംഗിച്ചു. പ്രസംഗത്തില്‍ നിന്ന്‌ വിരമിച്ചപ്പോള്‍ പ്രവാചകന്‍ ഇറങ്ങുകയും സ്ത്രീകളുടെ അടുത്ത്‌ ചെന്ന്‌ അവരെ (വീണ്ടും) ഉദ്ബോധിപ്പിക്കുകയും ചെയ്തു. നബി(സ) ബിലാലിന്‍റെ കയ്യില്‍ ഊന്നിനിന്നുകൊണ്ട്‌ ബിലാല്‍ തന്‍റെ ഒരു വസ്ത്രം നിവര്‍ത്തിപ്പിടിച്ചിട്ടുണ്ട്‌. സ്ത്രീകള്‍ അതിലേക്ക്‌ ദാനധര്‍മ്മം നിക്ഷേപിക്കും. ഞാന്‍ (ഒരു നിവേദകന്‍ ) അത്വാഅ്‌(റ)നോട്‌ ചോദിച്ചു. ഇന്നും ഇമാമുകള്‍ സ്ത്രീകളുടെ അടുത്തു ചെന്ന്‌ ഖുതുബ:യില്‍ നിന്ന്‌ വിരമിച്ചാല്‍ പ്രത്യേകമായ ഉദ്ബോധനം അവര്‍ക്ക്‌ നല്‍കല്‍ നിര്‍ബന്ധമാണോ? 

അദ്ദേഹം പറഞ്ഞു. നിശ്ചയം, അത്‌ അവരുടെ മേല്‍ നിര്‍ബന്ധമായതാണ്‌. അവര്‍ക്ക്‌ അപ്രകാരം ചെയ്യാതിരിക്കുവാന്‍ എന്തുണ്ട്‌   ?. 

Comments