ആഹാരം നല്കുന്നതിന്റ പ്രതിഫലം ( 1 )

ഇമാം ബുക്കാരിയിൽ
നിന്നുള്ള റിപ്പോർട്ട്‌ (7.65. 287 )
അബൂഹുറൈറ(റ) പറയുന്നു.

ഒരിക്കല്‍ എനിക്ക്  കഠിന വിശപ്പ്‌ ബാധിച്ചു. ഞാന്‍ ഉമര്‍ (റ) നെ കണ്ടുമുട്ടി. അദ്ദേഹത്തോട്‌ ഖുര്‍ആനിലെ ഒരു സൂക്തം ഓതിത്തരാന്‍ ഞാനാവശ്യപ്പെട്ടു.
അദ്ദേഹം വീട്ടില്‍ കയറി എനിക്ക്‌ പ്രവേശിക്കുവാന്‍ വാതില്‍ തുറന്നു തന്നു.
അതികം ദൂരം ഇല്ലാത്തിതിനാൽ  ഞാന്‍ നടന്നു.
വിശപ്പിന്‍റെ കാഠിന്യം മൂലം കമിഴ്ന്നു വീണുപോയി. ഉടനെ നബി(സ) വന്നു എന്‍റെ തലക്കരികില്‍ നില്‍ക്കുന്നു! അവിടുന്നു വിളിച്ചു: അബുഹുറൈറ!
പ്രവാചകരേ! ഞാനിതാ താങ്കള്‍ക്കുത്തരം നല്‍കുന്നുവെന്ന്‌ ഞാന്‍ പറഞ്ഞു. നബി(സ) എന്‍റെ കൈ പിടിച്ച്‌ എഴുന്നേല്‍പ്പിച്ചു. എന്നെ ബാധിച്ച വിഷമം  അവിടുന്ന്‌ മനസ്സിലാക്കി. എന്നെ അവിടുത്തെ വീട്ടിലേക്ക്‌ കൊണ്ടുപോയി. എനിക്ക്‌ ഒരു വലിയ കോപ്പ പാല്‍ തരാന്‍ കല്‍പ്പിച്ചു. ഞാനതുകുടിച്ചു കഴിഞ്ഞപ്പോള്‍ പിന്നെയും കുടിക്കാന്‍ കല്‍പ്പിച്ചു. ഞാന്‍ വീണ്ടും കുടിച്ചു. മൂന്നാമതും കുടിക്കാനുപദേശിച്ചു. ഞാന്‍ കുടിച്ചു. അവസാനം ചുളിവെല്ലാം നിര്‍ന്ന്‌ വയറ്‌ ഒരു കോപ്പ പോലെയായി. അനന്തരം ഞാന്‍ ഉമറിനെ കണ്ടു.

 അപ്പോള്‍ എന്‍റെ കഥ അദ്ദേഹത്തെ ഉണര്‍ത്തി. ഞാന്‍ പറഞ്ഞു: അക്കാര്യം നിറവേറ്റാന്‍ താങ്കളേക്കാള്‍ അര്‍ഹനായ ഒരാളെ അല്ലാഹു എനിക്ക്‌ സൌകര്യപ്പെടുത്തിത്തന്നു.
അല്ലാഹു സത്യം!
ഒരു ആയത്ത് ഓതാൻ ഞാനാവശ്യപ്പെട്ടപ്പോള്‍ ആ ആയത്തോതാന്‍ താങ്കളേക്കാള്‍ എനിക്കറിവുണ്ടായിരുന്നു. (എന്‍റെ വിശപ്പിന്‍റെ കാര്യം താങ്കളെ ഗ്രഹിപ്പിക്കുവാന്‍ വേണ്ടി മാത്രമാണ്‌ ഞാന്‍ അപ്രകാരം ആവശ്യപ്പെട്ടത്‌) ഉമര്‍ പറഞ്ഞു: നിങ്ങളെ എന്‍റെ വീട്ടില്‍ വരുത്തി ആഹാരം നല്‍കുന്നത്‌ ചുവന്ന ഒട്ടകങ്ങള്‍ ലഭിക്കുന്നതിനേക്കാള്‍ എനിക്ക്‌ പ്രിയം നിറഞ്ഞതാണ്‌. 

Comments