സത്യ വിശ്വാസം ( 2 )

ഇമാം ബുക്കാരിയിൽ നിന്നുള്ള
റിപ്പോർട്ട്‌ ( 1. 2. 55 )
സിയാദ്ബ്‌നു ഇലാഖ(റ) പറയുന്നു. 


മുഗീറത്തുബ്‌നു ശുഅ്ബ(റ) മരിച്ച ദിവസം ജരീര്‍ജബ്‌നു അബ്ദുല്ല പറയുന്നത്‌ ഞാന്‍ കേട്ടു. അദ്ദേഹം എഴുന്നേറ്റ്‌ നിന്ന്‌ അല്ലാഹുവിനെ സ്തുതിക്കുകയും പ്രശംസിക്കുകയും ചെയ്തശേഷം ഇങ്ങനെ പറഞ്ഞു. ഏകനായ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുവീന്‍ . അവന്‌ പങ്കാളികളില്ല. പുതിയ അമീര്‍ വരുന്നതുവരെ സമാധാനവും ശാന്തിയും കൈക്കൊള്ളണം. അദ്ദേഹമിതാ ഇപ്പോള്‍ തന്നെ എത്തിച്ചേരുന്നതാണ്‌. തുടര്‍ന്ന്‌ അദ്ദേഹം പറഞ്ഞു. നിങ്ങളുടെ നിര്യാതനായ അമീറിനുവേണ്ടി മാപ്പിനപേക്ഷിക്കുവീന്‍ . അദ്ദേഹം വിട്ടുവീഴ്ച ഇഷ്ടപ്പെടുന്നവനായിരുന്നു. പിന്നെ അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ ഞാന്‍ നബി(സ)യുടെ അടുക്കല്‍ ചെന്നു പറഞ്ഞു: ഇസ്ലാം അനുസരിച്ച്‌ ജീവിക്കാമെന്ന്‌ ഞാന്‍ താങ്കളോട്‌ പ്രതിജ്ഞ ചെയ്യുന്നു. അപ്പോള്‍ എല്ലാ മുസ്ലിംകള്‍ക്കും ഗുണം കാംക്ഷിക്കണമെന്ന ഉപാധിയും കൂടി അദ്ദേഹം വെച്ചു. അപ്പോള്‍ അക്കാര്യവും ഞാന്‍ പ്രതിജ്ഞ ചെയ്തു. ഈ പള്ളിയുടെ നാഥനാണ്‌ സത്യം. ഞാന്‍ നിങ്ങള്‍ക്ക്‌ ഗുണം കാംക്ഷിക്കുന്നവനാണ്‌. ശേഷം പാപമോചനത്തില്‍ നിന്ന്‌ പ്രാര്‍ത്ഥിച്ചുകൊണ്ട്‌ അദ്ദേഹം പ്രസംഗപീഠത്തില്‍ നിന്ന്‌ ഇറങ്ങി. 

Comments