ബലി നൽകാൻ നല്ലത് (1)

ഇമാം ബുക്കാരിയിൽ
നിന്നുള്ള റിപ്പോർട്ട്‌ ( 2.15.74 )
അനസ്‌(റ) നിവേദനം.
 നബി(സ) അരുളി: നമസ്കാരത്തിന്‌ മുമ്പായി വല്ലവനും ബലി കര്‍മ്മം നിര്‍വ്വഹിച്ചിട്ടുണ്ടെങ്കില്‍ അവന്‍ പകരം മറ്റൊന്ന്‌ ആവര്‍ത്തിക്കട്ടെ. അപ്പോള്‍ ഒരാള്‍ എഴുന്നേറ്റു നിന്നുകൊണ്ട്‌ പറഞ്ഞു. മാംസത്തിന്‌ ആഗ്രഹിക്കുന്ന ഒരു ദിവസമാണിത്‌. ശേഷം തന്‍റെ അയല്‍വാസിയെ അദ്ദേഹം സ്മരിച്ചു. അയാള്‍ പറഞ്ഞത്‌ നബി (സ) സത്യപ്പെടുത്തിയതുപോലെയുണ്ട്‌. അദ്ദേഹം തുടര്നനു: എന്‍റെ അടുത്ത്‌ ഒരു വയസ്സു പ്രായമുള്ള തടിച്ചുകൊഴുത്ത ആട്ടിന്‍കുട്ടി ഉണ്ട് . രണ്ടാടിനേക്കാള്‍ എനിക്കിഷ്ടപ്പെട്ടതാണത്‌. അപ്പോള്‍ നബി(സ) അയാള്‍ക്ക്‌ അതിനെ ബലിയറുക്കുവാന്‍ അനുമതി നല്‍കി. ഈ ഇളവ്‌ അദ്ദേഹത്തിന്‌ മാത്രമോ അതല്ല, മറ്റുള്ളവര്‍ക്ക്‌ ലഭിക്കുമോ എന്നത്‌ എനിക്ക്‌ അജ്ഞാതമാണ്‌. 

Comments