പെരുന്നാൾ ദിവസം ദാന ധർമങ്ങളുടെ പ്രസക്തി (1)

ഇമാം ബുക്കാരിയിൽ
നിന്നുള്ള റിപ്പോർട്ട്‌ ( 2.15.95 )
ജാബിര്‍ (റ) നിവേദനം.നബി(സ) ചെറിയപെരുന്നാള്‍ ദിവസം എഴുന്നേറ്റ്‌ നിന്ന്‌ നമസ്ക്കരിച്ചു. നമസ്ക്കാരം കൊണ്ടു ആരംഭിക്കുകയും ശേഷം പ്രസംഗിക്കുകയും ചെയ്തു. പ്രസംഗത്തില്‍ നിന്ന്‌ വിരമിച്ചപ്പോള്‍ നബി(സ) ഇറങ്ങി സ്ത്രീകളുടെ അടുത്തു വരികയും അവരെ ഉല്‍ബോധിപ്പിക്കുകയും ചെയ്തു. ബിലാലിന്‍റെ കയ്യില്‍ നബി(സ) പിടിക്കുന്നുണ്ടായിരുന്നു. ബിലാല്‍ തന്‍റെ വസ്ത്രം നിവര്‍ത്തിപ്പിടിച്ചു. സ്ത്രീകള്‍ അതിലേക്ക്‌ ധര്‍മ്മം ഇടുവാന്‍ തുടങ്ങി. ഞാന്‍ (ഒരു നിവേദകന്‍ ) അത്വാഅ്‌(റ) നോടു ചോദിച്ചു. ഫിത്വര്‍ സക്കാത്തായിരുന്നുവോ? അദ്ദേഹം പറഞ്ഞു: അല്ല അന്ന്‌ അവര്‍ ധര്‍മ്മം ചെയ്ത ധര്‍മ്മമായിരുന്നു. സ്ത്രീകള്‍ അവരുടെ മോതിരം അതില്‍ നിക്ഷേപിച്ചു. ഞാന്‍ ചോദിച്ചു. ഇന്നും ഇമാമുകള്‍ ഇപ്രകാരം സ്ത്രീകള്‍ക്ക്‌ ഉല്‍ബോധനം നല്‍കേതുണ്ടോ? 

അത്വാഅ്‌(റ) പറഞ്ഞു. അതെ നിശ്ചയം അതു അവരുടെ മേല്‍ അവകാശപ്പെട്ടതാണ്‌. പക്ഷെ എന്തുകൊണ്ടു അവരതു ചെയ്യുന്നില്ല. ഇബ്നു അബ്ബാസ്‌(റ) നിവേദനം: നബി(സ)യുടെ കൂടെയും അബൂബക്കര്‍ , ഉമര്‍ , ഉസ്മാന്‍ എന്നിവരുടെ കൂടെയും ഞാന്‍ ചെറിയ പെരുന്നാളിന്‌ പങ്കെടുത്തിട്ടുണ്ട്‌. ശേഷം അവരെല്ലാം തന്നെ ഖുതുബ:ക്ക്‌ മുമ്പായിട്ടാണ്‌ നമസ്ക്കരിക്കാറുള്ളത്‌. ശേഷം പ്രസംഗിക്കും. നബി(സ) ഒരിക്കല്‍ പുറപ്പെട്ടു. ജനങ്ങളെ കൈകൊണ്ട്‌ തിരുമേനി(സ) ഇരുത്തി. ശേഷം അവര്‍ക്കിടയിലൂടെ പുറപ്പെട്ടു. സ്ത്രീകളുടെ അടുത്തു വന്നു. ബിലാലും നബിയുടെ കൂടെയുണ്ടായിരുന്നു. ശേഷം അവിടുന്നു ഓതി (അല്ലയോ പ്രവാചകരേ, വിശ്വാസികളായ സ്ത്രീകള്‍ താങ്കള്‍ക്ക്‌ ബൈഅത്തു ചെയ്യുവാന്‍ വന്നാല്‍ ) ശേഷം നബി(സ) ചോദിച്ചു. ഈ വ്യവസ്ഥ അംഗീകരിക്കുവാന്‍ നിങ്ങള്‍ തയ്യാറുണ്ടോ? 
അപ്പോള്‍ അവരില്‍ നിന്ന്‌ ഒരു സ്ത്രീ പറഞ്ഞു: അതെ, ഹസ്സന്ന്‌ (നിവേദകന്‍ ) ആ സ്ത്രീയുടെ പേര്‌ അറിയുകയില്ല. പിന്നീട്‌ നബി(സ) പറഞ്ഞു. നിങ്ങള്‍ ധര്‍മ്മം ചെയ്യുവിന്‍ , അപ്പോള്‍ ബിലാല്‍ താന്‍റെ വസ്ത്രം നിവര്‍ത്തിപ്പിടിച്ചു. ബിലാല്‍ (റ) പറഞ്ഞു. നിങ്ങള്‍ മുന്നിട്ടു വരിക. എന്‍റെ മാതാപിതാക്കള്‍ പ്രായശ്ചിത്തമാണ്‌. അപ്പോള്‍ സ്ത്രീകള്‍ അവരുടെ വളകളും മോതിരങ്ങളും വസ്ത്രത്തില്‍ ഇടാന്‍ തുടങ്ങി. 

Comments