ബലി അറക്കുന്ന വിതം ( 1 )

ഇമാം ബുക്കാരിയിൽ
നിന്നുള്ള റിപ്പോർട്ട്‌ ( 2.15.75  )
ബറാഅ്‌(റ) നിവേദനം...
ഒരു ബലിപെരുന്നാള്‍ ദിവസം നബി(സ) നമസ്ക്കാര ശേഷം ഞങ്ങളോടു പ്രസംഗിച്ചു. അങ്ങനെ നബി(സ) പറഞ്ഞു: വല്ലവനും നാം നമസ്കരിക്കും പോലെ നമസ്കരിച്ചു. നാം ബലിയറുക്കും പോലെ ബലിയറുത്തുവെങ്കില്‍ അവന്‍റെ ബലി ശരിയായ മാര്‍ഗ്ഗത്തിലാണ്‌ നടന്നത്‌. എന്നാല്‍ വല്ലവനും നമസ്കാരത്തിനു മുമ്പ്‌ ബലി കഴിച്ചെങ്കില്‍ ആ ബലിനമസ്കാരത്തിനു മുമ്പുള്ളതാണ്‌. ശരിയായ ബലിയല്ല. അപ്പോള്‍ അബൂബുര്‍ദ: പറഞ്ഞു: അദ്ദേഹം ബര്‍റാഇന്‍റെ അമ്മാവനാണ്‌. അല്ലാഹുവിന്‍റെ ദൂതരേ! ഞാന്‍ എന്‍റെ ആടിനെ നമസ്കാരത്തിനുമുമ്പായി ബലിയറുത്ത്‌ ഇന്നത്തെ ദിവസം തിന്നുകയും കുടിക്കുകയും ചെയ്യുന്ന ദിവസമാണെന്ന്‌ ഞാന്‍ മനസ്സിലാക്കി. അതനുസരിച്ച്‌ എന്‍റെ വീട്ടില്‍ അറുക്കപ്പെടുന്ന ആദ്യത്തെ ആട്‌ എന്‍റെ ആടായിരിക്കണമെന്നും ഞാന്‍ ആഗ്രഹിച്ചു. എന്‍റെ ആടിനെ ഞാന്‍ അറുത്തു. പെരുന്നാള്‍ നമസ്കാരത്തിന്‌ പുറപ്പെടും മുമ്പ്‌ അതുകൊണ്ട്‌ ഞാന്‍ പ്രാതല്‍ കഴിക്കുകയും ചെയ്തു. തിരുമേനി(സ) അരുളി: നിന്‍റെ ആട്‌ മാംസത്തിന്‍റെ ആട്‌ മാത്രമാണ്‌. അബൂബുര്‍ദ പറഞ്ഞു: പ്രവാചകരേ! ഞങ്ങളുടെ അടുത്ത്‌ ഒരു വയസ്സായ ഒരു ആട്ടിന്‍കുട്ടിയുണ്ട്‌. രണ്ടാടിനേക്കാള്‍ എനിക്ക്‌ ഇഷ്ടപ്പെട്ടതാണ്‌. എനിക്കുവേണ്ടി അതിനെ ബലിയറുക്കുവാന്‍ പറ്റുമോ? നബി(സ) അരുളി: അതെ, മതിയാവും. എന്നാല്‍ നിനക്ക്‌ ശേഷം അത്‌ മറ്റാര്‍ക്കും മതിയാവുകയില്ല. 

Comments