ദിവ്യ സന്ദേശം ( 1 )

ഇമാം ബുക്കാരിയിൽ നിന്നുള്ള
റിപ്പോർട്ട്‌ (  1.1. 2 )
ആയിശ:(റ) പറയുന്നു.
 ഹിശാമിന്‍റെ മകന്‍ ഹാരീസ്‌ ഒരിക്കല്‍ നബി തിരുമേനി(സ) യോട്‌ ചോദിക്കുകയുണ്ടായി. അല്ലാഹുവിന്‍റെ പ്രവാചകരേ! താങ്കള്‍ക്ക്‌ ദൈവീകസന്ദേശം വന്നുകിട്ടുന്നതെങ്ങനെയാണ്‌? തിരുമേനി(സ) അരുളി: മണിനാദം മുഴങ്ങുന്നതുപോലെ ചിലപ്പോള്‍എനിക്ക്‌ ദിവ്യസന്ദേശം ലഭിക്കും. ഇതാണ്‌ എനിക്ക്‌ താങ്ങാന്‍ ഏറ്റവും പ്രയാസമായിട്ടുള്ളത്‌. പിന്നീട്‌ അത്‌ നിലക്കുമ്പോഴേക്കും ആ സന്ദേശവാഹകന്‍ പറഞ്ഞത്‌ ഞാന്‍ ശരിക്കും ഹൃദിസ്ഥമാക്കിക്കഴിഞ്ഞിട്ടുണ്ടാവും. മറ്റുചിലപ്പോള്‍ പുരുഷരൂപത്തില്‍ മലക്ക്‌ എന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട്‌ സംസാരിക്കും. മലക്ക്‌ പറഞ്ഞതെല്ലാം ഞാന്‍ ഹൃദിസ്ഥമാക്കുകയും ചെയ്യുന്നു. ആയിശ(റ) പറയുന്നു: കഠിനശൈത്യമുള്ള ദിവസം തിരുമേനിക്ക്‌ ദിവ്യസന്ദേശം കിട്ടുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. അതില്‍ നിന്ന്‌ വിരമിച്ച്‌ കഴിയുമ്പോള്‍ അവിടുത്തെ നെറ്റിത്തടം വിയര്‍ത്തൊലിക്കുന്നുണ്ടാവും. 

Comments