ദിവ്യ സന്ദേശം ( 3 )

ഇമാം ബുക്കാരിയിൽ നിന്നുള്ള
റിപ്പോർട്ട്‌ ( 1. 1. 3 )
നബി(സ)ക്ക്‌ ദിവ്യസന്ദേശം നിലച്ചുപോയ നാളുകളുടെ സമാപ്തിയെക്കുറിച്ച്‌ ജാബിര്‍ സംസാരിക്കുകയായിരുന്നു. 

തിരുമേനി പറഞ്ഞു: ഞാന്‍ നടന്നുപോകുമ്പോള്‍ ഉപരിഭാഗത്തു നിന്ന്‌ ഒരു ശബ്ദം കേട്ടു. മേല്‍പ്പോട്ട്‌ നോക്കിയപ്പോള്‍ ഹിറാഗൂഹയില്‍ വെച്ച്‌ എന്‍റെ അടുക്കല്‍ വന്ന മലക്ക്‌ 
(ജിബിരീൽ അലാഇസ്ളാം )ആകാശത്തിനും ഭൂമിക്കുമിടയില്‍ ഒരു കസേരയില്‍ അതാ ഇരിക്കുന്നു. എനിക്ക്‌ ഭയം തോന്നി. വീട്ടിലേക്ക്‌ മടങ്ങി. 'എനിക്ക്‌ പുതച്ചുതരിക' എന്ന്‌ അഭ്യര്‍ത്ഥിച്ചു. അപ്പോള്‍ 'ഓ! പുതച്ചു മൂടിയവനേ! എഴുന്നേല്‍ക്കുക! (ജനങ്ങളെ) താക്കീത്‌ നല്‍കുക' എന്നതു മുതല്‍ മ്ളേച്ഛങ്ങളെ വര്‍ജ്ജിക്കുക' എന്ന്‌ വരെയുള്ള സൂക്തങ്ങള്‍ അല്ലാഹു അവതരിപ്പിച്ചു. പിന്നീട്‌ ദിവ്യസന്ദേശാവതരണം ചൂടുപിടിച്ചു. തുടര്‍ച്ചയായും ധാരാളമായും അവ വന്നുകൊണ്ടിരുന്നു. 

Comments