പെരുന്നാൾ ആഘോഷം ( 1 )

ഇമാം ബുക്കാരിയിൽ
നിന്നുള്ള റിപ്പോർട്ട്‌ ( 2.15. 70 )
ആയിശ:(റ) നിവേദനം.


 ഒരു പെരുന്നാള്‍ ദിവസം നബി(സ) എന്‍റെയടുക്കല്‍ കടന്നുവന്നപ്പോള്‍ രണ്ടു പെണ്‍കുട്ടികള്‍ ബുആസ്‌ ദിവസത്തെക്കുറിച്ച്‌ പാട്ടു പാടിക്കൊണ്ടിരിക്കുകയായിരുന്നു. നബി(സ) വിരിപ്പില്‍ കിടന്നു. തന്‍റെ മുഖം മറുഭാഗത്തേക്ക്‌ തിരിച്ചിട്ടു. (പാട്ടു ശ്രവിച്ചുകൊണ്ടിരുന്നു) അങ്ങനെ അബൂബക്കര്‍ അവിടെ കയറി വന്നു. അദ്ദേഹം എന്‍റെ നേരെ കണ്ണുരുട്ടി. ഇപ്രകാരം ശകാരിച്ചു: ശൈത്താന്‍റെ പാട്ട്‌. അതു തന്നെ നബി(സ)യുടെ അടുത്തു വെച്ചിട്ടും! അപ്പോള്‍ നബി(സ) അബൂബക്കര്‍ (റ)ന്‍റെ നേരെ തിരിഞ്ഞു കൊണ്ടു പറഞ്ഞു: നീ അവരെ വിട്ടേക്കുക. അദ്ദേഹം അതില്‍ നിന്നു ശ്രദ്ധ തിരിച്ചപ്പോള്‍ ഞാന്‍ ആ രണ്ടു പെണ്‍കുട്ടികളോടും ആംഗ്യം കാണിച്ചു. ഉടനെ അവര്‍ രണ്ടുപേരും പുറത്തുപോയി. 

Comments