പെരുന്നാൾ നിസ്ക്കാരം സ്ത്രീകൾക്ക് ( 1 )

ഇമാം ബുക്കാരിയിൽ നിന്നുള്ള
റിപ്പോർട്ട്‌ ( 1.6.321 )
ഹഫ്സ( റ ) പറയുന്നു.



യുവതികള്‍ രണ്ടു പെരുന്നാളിന്‌ പുറത്തു പോകുന്നത്‌ ഞങ്ങള്‍ തടഞ്ഞിരുന്നു. അങ്ങനെ ഒരു സ്ത്രീ ബസറയിലുള്ള ബനൂഖലഫിന്‍റെ എടുപ്പില്‍ വന്നിറങ്ങി. നബി(സ)യൊന്നിച്ച്‌ പന്ത്രണ്ടു യുദ്ധത്തില്‍ പങ്കെടുത്ത ഭര്‍ത്താവോടൊപ്പം ആറെണ്ണത്തിലും കൂടെയുണ്ടായിരുന്ന സഹോദരിയില്‍ നിന്ന്‌ അവര്‍ ഹദീസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
 സഹോദരി പറഞ്ഞു. ഞങ്ങള്‍ യുദ്ധത്തില്‍ മുറിവേറ്റവരെ ചികിത്സിക്കുകയും രോഗികളെ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. 
എന്‍റെ സഹോദരി നബി(സ) യോട്‌ ചോദിച്ചു. ഞങ്ങളില്‍ ഒരാള്‍ക്ക്‌ പര്‍ദ്ദയില്ലെങ്കില്‍ വരാതിരിക്കുന്നതില്‍ തെറ്റുണ്ടോ? 

പര്‍ദ്ദയില്ലാത്തവര്‍ക്ക്‌ കൂട്ടുകാരി നല്‍കണം. പുണ്യത്തിലും സത്യവിശ്വാസികളുടെ പ്രാര്‍ത്ഥനയിലും അവളും പങ്കെടുക്കട്ടെ എന്ന്‌ നബി(സ) പ്രത്യുത്തരം നല്‍കി. 
ഉമ്മു അത്വിയ്യ(റ) വന്നപ്പോള്‍ ഞാന്‍ അവരോടും ചോദിച്ചു. നബി(സ) ഇപ്രകാരം പറഞ്ഞതു നിങ്ങള്‍ കേട്ടിട്ടുണ്ടോ? 

അവര്‍ പറഞ്ഞു. അതെ! കേട്ടിട്ടുണ്ട്‌. എന്‍റെ പിതാവ്‌ പ്രായശ്ചിത്തമാണ്‌. അവര്‍ നബി(സ)യെക്കുറിച്ച്‌ ഓര്‍മ്മിപ്പിക്കുമ്പോള്‍ എന്‍റെ പിതാവ്‌ പ്രായശ്ചിത്തമാണ്‌ എന്ന്‌ പറയാതിരിക്കാറില്ല - അവര്‍ പറയുന്നു. യുവതികളും വീട്ടില്‍ അന്തഃപുരത്ത്‌ ഇരിക്കുന്ന സ്ത്രീകളും ആര്‍ത്തവമുള്ള സ്ത്രീകളുമെല്ലാം പെരുന്നാള്‍ മൈതാനത്തേക്ക്‌ വരണം, നന്‍മയുടെയും മുസ്ലിംകളുടെ പ്രാര്‍ത്ഥനയുടെയും രംഗങ്ങളില്‍ അവര്‍ ഹാജറാവട്ടെ, നമസ്കാരസ്ഥലത്ത്‌ നിന്ന്‌ ആര്‍ത്തവകാരികള്‍ ഒഴിഞ്ഞിരിക്കുകയും ചെയ്യട്ടെ, ഇപ്രകാരം നബി(സ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്‌. 
ഹഫ്സ(റ ) പറഞ്ഞു എന്ത്‌! ആര്‍ത്തവമുള്ള സ്ത്രീകളെ? ഉമ്മു അത്വിയ്യ(റ) പറഞ്ഞു. അതെ അവര്‍ അറഫായില്‍ പങ്കെടുക്കുന്നില്ലേ?
 അതിനു പുറമെ ഇന്നിന്ന രംഗങ്ങളിലും പങ്കെടുക്കുന്നില്ലേ? 

Comments