പെരുന്നാൾ മഹത്വം ( 1 )

ഇമാം ബുക്കാരിയിൽ
നിന്നുള്ള റിപ്പോർട്ട്‌ ( 2.15. 83 )
സഈദ്ബ്നുനു ജുബൈര്‍ (റ) പറയുന്നു.
ഇബ്നു ഉമര്‍ (റ)ന്‍റെ കാലിന്‍റെ ഉള്ളില്‍ ഒരു കുന്തത്തിന്‍റെ മുന തറച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്നു. അങ്ങനെ അദ്ദേഹത്തിന്‍റെ കാല്‍ ഒട്ടക കട്ടിലിനോട്‌ ബന്ധിപ്പിക്കപ്പെട്ടു. ഞാന്‍ താഴെയിറങ്ങി അത്‌ ഊരിയെടുത്തു. മിനായില്‍ വെച്ചായിരുന്നു സംഭവം. ഈ വിവരം ഹജ്ജാജ്‌ അറിഞ്ഞപ്പോള്‍ ഇബ്നുഉമര്‍ (റ)നെ സന്ദര്‍ശിക്കുവാന്‍ വരികയും നിങ്ങളെ മുറിവേല്‍പ്പിച്ചവനെ ഞാന്‍ മനസ്സിലാക്കിയിരുന്നുവെങ്കില്‍ അവനെ ശിക്ഷിക്കുമായിരുന്നുവെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്തു. അപ്പോള്‍ ഇബ്നു ഉമര്‍ (റ) പറഞ്ഞു: നീ തന്നെയാണ്‌ എന്നെ മുറിവേല്‍പിച്ചത്‌? ഹജ്ജാജ്‌ ചോദിച്ചു: അത്‌ എപ്രകാരമാണ്‌? ഇബ്നു ഉമര്‍ (റ) പ്രത്യുത്തരം നല്‍കി. ആയുധം വഹിക്കപ്പെടാന്‍ പാടില്ലാത്ത (പെരുന്നാള്‍) ദിവസം നീയതു വഹിച്ചു. ഹറമില്‍ നീയതു പ്രവേശിപ്പിക്കുകയും ചെയ്തു. ആയുധം ഒരിക്കലും ഹറമില്‍ പ്രവേശിക്കപ്പെട്ടിരുന്നില്ല. 

Comments