വിവാഹബന്ധവും മുലകുടി ബന്ധവും ( 1 )

ഇമാം ബുക്കാരിയിൽ
നിന്നുള്ള റിപ്പോർട്ട്‌ ( 1. 3. 88 )
ഉഖ്ബത്തുബ്‌നുല്‍ ഹാരിസില്‍ നിന്ന്‌ നിവേദനം.

 അദ്ദേഹം അബു ഇഹാബിന്‍റെ ഒരു മകളെ വിവാഹം കഴിച്ചു. ഉടനെ ഒരു സ്ത്രീ അദ്ദേഹത്തിന്‍റെ അടുക്കല്‍ വന്നു പറഞ്ഞു; നിശ്ചയം ഞാന്‍ ഉബ്ബത്തിനും അദ്ദേഹം വിവാഹം ചെയ്ത സ്ത്രീക്കും മുലകൊടുത്തിട്ടുണ്ട്‌.

അപ്പോള്‍ ഉബ്ബത്ത്‌ അവളോട്‌ പറഞ്ഞു: നീ എനിക്ക്‌ മുലപ്പാല്‍ തന്നതായി എനിക്കറിയില്ല.
ആ വിവരം നീ എന്നെ അറിയിച്ചിട്ടുമില്ല. ശേഷം അദ്ദേഹം മദീനയില്‍ നബി(സ)യുടെ അടുക്കലേക്ക്‌ യാത്രചെയ്യുകയും ഇതിനെക്കുറിച്ച്‌ തിരുമേനിയോട്‌ ചോദിക്കുകയും ചെയ്തു. അപ്പോള്‍ അവിടുന്ന്‌ അരുളി. അവര്‍ ഇങ്ങനെയെല്ലാം പറയുന്ന സ്ഥിതിക്ക്‌ എങ്ങനെയാണ്‌ നിങ്ങള്‍ ഭാര്യാഭര്‍ത്താക്കളായി ജീവിക്കുക. ഉടനെ ഉബ്ബത്ത്‌ അവളെ പിരിച്ചയച്ചു. അവളെ വേറെ ഒരാള്‍ വിവാഹം ചെയ്യുകയും ചെയ്തു. 

Comments