ഒന്നിച്ചുള്ള കുളി

ഇമാം ബുക്കാരി യിൽ നിന്നുള്ള
റിപ്പോർട്ടുകൾ...


ആയിഷ ( റ ) പറയുന്നു. ഞാനും തിരുമേനി(സ)യും ഒരൊറ്റ പാത്രത്തില്‍ നിന്ന്‌ (ഒരേ സമയം) കുളിക്കാറുണ്ട്‌. ഫറക്ക്‌ എന്നാണ്‌ അതു വിളിക്കപ്പെടാറുള്ളത്‌.
ഈ ഹദീസ്  1.5.250 കാണാം..

ഇബ്നുഅബ്ബാസ്‌(റ) നിവേദനം: നബി(സ)യും മൈമൂനയും ഒരേ പാത്രത്തില്‍ നിന്നും കുളിക്കാറുണ്ട്‌. ശുഅ്ബ പറയുന്നു. ഒരു സ്വാഅ്‌ അളവുള്ള പാത്രത്തില്‍ നിന്നും. ഈ ഹദീസ്  1. 5. 253 നമ്പറിൽ കാണാം.

ആയിശ(റ) പറയുന്നു.
ഞാനും നബി(സ)യും ഒരേ പാത്രത്തില്‍ നിന്നും കുളിക്കാറുണ്ടായിരുന്നു. ഞങ്ങളുടെ കൈകള്‍ മാറി മാറി വെള്ളം മുക്കി എടുക്കും.
ഈ ഹദീസ് . 1. 5. 261 കാണാം


അനസ്ബ്നു മാലിക്‌(റ) പറയുന്നു.
തിരുമേനി(സ)യും അവിടുത്തെ ഭാര്യമാരില്‍ ഒരുത്തിയും ഒരേ പാത്രത്തില്‍ നിന്നും കുളിക്കാറുണ്ടായിരുന്നു. ശുഅ്ബ:(റ) പറയുന്നു. വലിയഅശുദ്ധിയോടു കൂടി.
ഈ ഹദീസ്  1. 5. 264 കാണാം 

Comments