വുളുവിന്റ് ഇടയിൽ റസൂൽ പറഞ്ഞത്

ഇമാം ബുക്കാരിയിൽ നിന്നുള്ള റിപ്പോർട്ട്‌
( 1.3.57 )
അബ്ദുല്ലാഹിബ്‌നു അംറ് (റ) പറയുന്നു.
 അദ്ദേഹം പറയുന്നു: ഒരു യാത്രയില്‍ നബി(സ) ഞങ്ങളുടെ കുറെ പിന്നിലായിപ്പോയി. പിന്നീട്‌ അവിടുന്ന്‌ ഞങ്ങളുടെ അടുക്കലെത്തിയപ്പോള്‍ നമസ്കാരസമയം അതിക്രമിച്ചിരുന്നു. ഞങ്ങള്‍ വുളു ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങള്‍ കൈകാലുകള്‍ തടവാന്‍ തുടങ്ങി. അന്നേരം അവിടുന്ന്‌ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: മടമ്പുകാലുകള്‍ക്ക്‌ വമ്പിച്ച നരകശിക്ഷ. രണേ്ടാ മൂന്നോ പ്രാവശ്യം തിരുമേനി ഇങ്ങനെ വിളിച്ചു പറഞ്ഞു.

Comments