വസ്തുക്കൾ കളഞ്ഞു പോയാലും തിരിച്ചു കിട്ടുപോയും ഉള്ള നടപടികൾ ( 1 )

ഇമാം ബുക്കാരിയിൽ
നിന്നുള്ള റിപ്പോർട്ട്‌ (1.3.91 )
സെയ്ദ്ബനു ഖാലിദ്‌(റ) പറയുന്നു.
 ഒരു മനുഷ്യന്‍ വന്ന്‌ നബി(സ) യോട്‌, വീണുകിട്ടുന്ന സാധത്തെ കുറിച്ച്‌ ചോദിച്ചു. തിരുമേനി(സ) അരുളി: നീ അതിന്‍റെ കെട്ട്‌ അല്ലെങ്കില്‍ പാത്രവും മൂടിയും (സഞ്ചിയും) സൂക്ഷിച്ചു മനസ്സിലാക്കുക. എന്നിട്ട്‌ ഒരു കൊല്ലം അതു പരസ്യപ്പെടുത്തുക. (എന്നിട്ടും ഉടമസ്ഥന്‍ വന്നില്ലെങ്കില്‍ ) നിനക്കത്‌ ഉപയോഗിക്കാം. പിന്നീട്‌ ഉടമസ്ഥന്‍ വന്നാലോ അപ്പോള്‍ അതയാള്‍ക്ക്‌ വിട്ടു കൊടുക്കുക. അപ്പോള്‍ അയാള്‍ നബിയോട്‌ ചോദിച്ചു: ഒട്ടകമാണ്‌ കളഞ്ഞു കിട്ടിയതെങ്കിലോ? ഇതു കേട്ട്‌ തിരുമേനിക്ക്‌ കോപം വന്നു. അവിടുത്തെ രണ്ടു കവിള്‍ത്തടങ്ങളും അല്ലെങ്കില്‍ മുഖം ചുവന്നു തുടുത്തു. തിരുമേനി അരുളി: നിനക്കെന്താണ്‌ (അതിനെ പിടിക്കേണ്ട കാര്യം) അതിന്‍റെ വെള്ള പാത്രവും അതിന്‍റെ ചെരിപ്പും അതിനോട്‌ കൂടെത്തന്നെയുണ്ടല്ലോ. അതു ജലാശയത്തിങ്കല്‍ ചെല്ലുകയും ചെടികള്‍ മേഞ്ഞു തിന്നുകയും ചെയ്തുകൊള്ളും. അതിനാല്‍ നീ അതിനെ വിട്ടേക്കുക. അതിനെ ഉടമസ്ഥന്‍ അന്വേഷിച്ച്‌ പിടിച്ചുകൊള്ളും. ആ മനുഷ്യന്‍ ചോദിച്ചു. ഒരാടിനെയാണ്‌ കളഞ്ഞുകിട്ടിയതെങ്കിലോ? ആട്‌ നിനക്കോ നിന്‍റെ സഹോദരനോ അല്ലെങ്കില്‍ ചെന്നായ്ക്കോ ഉള്ളതാണ്‌ (അതിനാല്‍ നീ എടുത്തുകൊള്ളുക)

Comments