ജുമുഅ യും കുളിയും ( 1 )

ഇമാം ബുക്കാരിയിൽ
നിന്നുള്ള റിപ്പോർട്ട്‌ ( 2.13.3 )ഇബ്നുഉമര്‍ (റ) നിവേദനം.
ഒരു വെള്ളിയാഴ്ച ഉമര്‍ (റ) ജനങ്ങളോട്‌ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ നബി(സ)യുടെ സഹാബിമാരില്‍ നിന്നുള്ള ഒരാള്‍ പള്ളിയില്‍ പ്രവേശിക്കുകയുണ്ടായി. അദ്ദേഹം ആദ്യത്തെ മുഹാജിറുകളില്‍ പെട്ട  വ്യക്തിയുമാണ്‌. അപ്പോള്‍ ഉമര്‍ (റ) അദ്ദേഹത്തോട്‌ ഇതേത്‌ സമയമാണ്‌ എന്ന്‌ വിളിച്ചു ചോദിച്ചു. അദ്ദേഹം പറഞ്ഞു. ഞാനിന്ന്‌ ഒരു പ്രവർത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. എന്നിട്ട്‌ ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും ബാങ്കു വിളിച്ചു. തന്നിമിത്തം ഞാന്‍ വുളു മാത്രം എടുത്തു. മറ്റൊന്നും വര്‍ദ്ധിപ്പിച്ചിട്ടില്ല. ഉമര്‍ (റ) ചോദിച്ചു: വുളു മാത്രം എടുക്കുകയോ? നിശ്ചയം തിരുമേനി(സ) കുളിക്കാന്‍ കല്‍പ്പിക്കാറുള്ളത്‌ നീ മനസ്സിലാക്കിയിട്ടുണ്ട്‌. 

Comments