വെള്ളിയാഴ്ച ജുമുഅ നിസ്‌കാരവും കുളിക്കുള്ള പ്രാധാന്യവും ( 1 )

ഇമാം ബുക്കാരിയിൽ നിന്നുള്ള
വെള്ളിയാഴ്ച കുളിയും ജുമുഅ നിസ്ക്കാരവും മായി ബന്ധ പെട്ട ഹദീസുകൾ
അബൂസഈദുല്‍ ഖുദ്‌രി(റ) പറയുന്നു.  തിരുമേനി(സ) അരുളി പ്രായപൂര്‍ത്തിയെത്തിയ എല്ലാ മനുഷ്യര്‍ക്കും വെള്ളിയാഴ്ച ദിവസം കുളി നിര്‍ബന്ധമാണ്‌. ഹദീസ് നമ്പർ 2. 13. 4.

ഇബ്നുഉമര്‍ (റ) നിവേദനം: നിങ്ങളില്‍ വല്ലവനും ജുമുഅക്ക്‌ വന്നാല്‍ അവന്‍ കുളിക്കണം. ഹദീസ് നമ്പർ  2. 13. 2.

ഇബ്നുഉമര്‍ (റ) പറയുന്നു.
 ഒരു വെള്ളിയാഴ്ച ഉമര്‍ (റ) ജനങ്ങളോട്‌ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ നബി(സ)യുടെ സഹാബിമാരില്‍ നിന്നുള്ള ഒരാള്‍ പള്ളിയില്‍ പ്രവേശിക്കുകയുണ്ടായി. അദ്ദേഹം ആദ്യത്തെ മുഹാജിറുകളില്‍ വെട്ട വ്യക്തിയുമാണ്‌. അപ്പോള്‍ ഉമര്‍ (റ) അദ്ദേഹത്തോട്‌ ഇതേത്‌ സമയമാണ്‌ എന്ന്‌ വിളിച്ചു ചോദിച്ചു. അദ്ദേഹം പറഞ്ഞു. ഞാനിന്ന്‌ ഒരു പ്രവ്റ്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. എന്നിട്ട്‌ ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും ബാങ്കു വിളിച്ചു. തന്നിമിത്തം ഞാന്‍ വുളു മാത്രം എടുത്തു. മറ്റൊന്നും വര്‍ദ്ധിപ്പിച്ചിട്ടില്ല. ഉമര്‍ (റ) ചോദിച്ചു: വുളു മാത്രം എടുക്കുകയോ? നിശ്ചയം തിരുമേനി(സ) കുളിക്കാന്‍ കല്‍പ്പിക്കാറുള്ളത്‌ നീ മനസ്സിലാക്കിയിട്ടുണ്ട്‌. ഹദീസ് നമ്പർ 2. 13. 3


അബൂഹുറൈറ(റ) അരുളുന്നു.  തിരുമേനി(സ) അരുളി: വല്ലവനും വെള്ളിയാഴ്ച ദിവസം ജനാബത്തു കുളിക്കും പോലെ കുളിച്ചു. എന്നിട്ട്‌ ജുമുഅഃക്ക്‌ പുറപ്പെട്ടു. എന്നാല്‍ അവന്‍ ഒരു ഒട്ടകത്തെ ബലി കഴിച്ചവന്‌ തുല്യനാണ്‌. രണ്ടാമത്തെ മണിക്കൂറിലാണ്‌ ഒരുത്തന്‍ ജുമുഅക്ക്‌ പോയതെങ്കില്‍ അവന്‍ ഒരു പശുവിനെ ബലികഴിച്ചവനു തുല്യനാണ്‌. മൂന്നാമത്തെ മണിക്കൂറിലാണ്‌ ഒരുത്തന്‍ പോയതെങ്കില്‍ കൊമ്പുള്ള ഒരു ആടിനെ ബലി കഴിച്ചവന്‌ തുല്യനാണ്‌. നാലാമത്തെ മണിക്കൂറിലാണ്‌ ഒരുത്തന്‍ പോയതെങ്കില്‍ അവന്‍ ഒരു കോഴിയെ ബലികഴിച്ചവന്‌ തുല്യനാണ്‌. അഞ്ചാമത്തെ മണിക്കൂറിലാണ്‌ ഒരുത്തന്‍ പോയതെങ്കില്‍ അവന്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ഒരു കോഴിമുട്ട നല്‍കിയവന്‌ തുല്യനാണ്‌. അങ്ങനെ ഇമാമ്‌ പള്ളിയിലേക്ക്‌ പുറപ്പെട്ടുകഴിഞ്ഞാല്‍ അല്ലാഹുവിന്‍റെ സ്മരണ വാക്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുവാന്‍ മലക്കുകള്‍ അവിടെ ഹാജറാവും. ഹദീസ് നമ്പർ . 2. 13. 6

സല്‍മാനുല്‍ ഫാരിസി(റ) പറയുകയാണ്.  തിരുമേനി(സ) അരുളി: ഒരു മനുഷ്യന്‍ വെള്ളിയാഴ്ച ദിവസം കുളിക്കുകയും കഴിയുന്നത്ര ശുചിത്വം നേടുകയും ചെയ്തു. തന്‍റെ പക്കലുള്ള എണ്ണയില്‍ നിന്ന്‌ അല്‍പമെടുത്ത്‌ മുടിയില്‍ പൂശി അല്ലെങ്കില്‍ തന്‍റെ വീട്ടിലെ സുഗന്ധദ്രവ്യം അല്‍പമെടുത്ത്‌ ശരീരത്തില്‍ ഉപയോഗിച്ചു. എന്നിട്ട്‌ അവന്‍ ജുമുഅക്ക്‌ പുറപ്പെട്ടു. രണ്ടു പേരെ പിടിച്ചുമാറ്റിയിട്ട്‌ അവരുടെ നടുവില്‍ ഇരിക്കുകയോ അതിലൂടെ കടന്നുപോവുകയോ ചെയ്തില്ല. എന്നിട്ട്‌ അവനോട്‌ നമസ്കരിക്കുവാന്‍ കല്‍പിച്ചത്‌ അവന്‍ നമസ്കരിച്ചു. അനന്തരം ഇമാം സംസാരിക്കാനൊരുങ്ങിയപ്പോള്‍ അവന്‍ നിശബ്ദനായിരുന്നു. എന്നാല്‍ ആ ജുമുഅ: മുതല്‍ അടുത്ത ജുമുഅ: വരെയുള്ള കുറ്റങ്ങള്‍ അവന്‌ അല്ലാഹു പൊറുത്തു കൊടുക്കാതിരിക്കുകയില്ല.
ഹദീസ് നമ്പർ 2. 13. 8...

ഇബ്നുഅബ്ബാസ്‌(റ) പറയുന്നു.
നിങ്ങള്‍ വെള്ളിയാഴ്ച ദിവസം കുളിക്കുവിന്‍ , നിങ്ങളുടെ തല കഴുകുകയും ചെയ്തുകൊള്ളുവിന്‍- നിങ്ങള്‍ക്ക്‌ ജാനാബത്തില്ലെങ്കിലും ശരി അപ്രകാരം തന്നെ നിങ്ങള്‍ സുഗന്ധദ്രവ്യം ഉപയോഗിക്കുവിന്‍ എന്ന്‌ തിരുമേനി(സ) നിര്‍ദ്ദേശിച്ചതായി ജനങ്ങള്‍ പറയുന്നുണ്ടല്ലോ എന്ന്‌ ഇബ്നുഅബ്ബാസി(റ)നോട്‌ ചിലര്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞു. കുളിയുടെ കാര്യം ശരി തന്നെ. പക്ഷെ, സുഗന്ധദ്രവ്യത്തിന്‍റെ കാര്യം (അതിന്‌ കല്‍പ്പിച്ചത്‌) എനിക്കറിയില്ല.
ഹദീസ് നമ്പർ 2. 13. 9


ഇബ്നുഅബ്ബാസ്‌(റ) പറയുന്നു.
വെള്ളിയാഴ്ച ദിവസത്തെ കുളിയുടെ നിര്‍ദ്ദേശത്തെ സംബന്ധിച്ച്‌ അദ്ദേഹത്തോട്‌ പറയപ്പെട്ടു. ഞാന്‍ ചോദിച്ചു. അവന്‍ സുഗന്ധദ്രവ്യവും അല്ലെങ്കില്‍ എണ്ണയും ഉപയോഗിക്കേണ്ടതുണ്ടോ? അപ്പോള്‍ ഇബ്നുഅബ്ബാസ്‌(റ) പറഞ്ഞു: എനിക്കറിയുകയില്ല.
ഹദീസ് നമ്പർ  2. 13. 10...


അബൂഹുറൈറ(റ) പറയുന്നു. നബി തിരുമേനി(സ) അരുളി: ഏഴ്‌ ദിവസത്തില്‍ ഒരു ദിവസമെങ്കിലും കുളിക്കേണ്ടത്‌ ഓരോ മുസ്ലിമിന്‍റെയും ചുമതലയാണ്‌. അന്നേരം അവന്‍ തന്‍റെ തലയും ശരീരവും വെള്ളംകൊണ്ട്‌ കഴുകണം. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ആഴ്ചയില്‍ ഒരു ദിവസമെങ്കിലും കുളിക്കല്‍ ഓരോ മുസ്ലിമിനും നിര്‍ബന്ധമാണ്‌.
ഹദീസ് നമ്പർ 2. 13. 21...


ആയിശ(റ) പറയുന്നു.
 ആളുകള്‍ അകലെയുള്ള അവരുടെ  വീടുകളിൽ  നിന്നും മേലെ മദീനാ പ്രദേശങ്ങളില്‍നിന്നും ഊഴമിട്ടാണ്‌ ജുമുഅ: ക്ക്‌ വരാറുണ്ടായിരുന്നത്‌. പൊടിയില്‍ ചവിട്ടികൊണ്ടാണവര്‍ വരിക. അപ്പോള്‍ അവരുടെ ശരീരത്തിലും വസ്ത്രത്തിലും പൊടിപാറിപറ്റും. അതോടൊപ്പം വിയര്‍പ്പും. എന്നിട്ട്‌ ദുര്‍ഗന്ധമുള്ള വിയര്‍പ്പാണ്‌ അവരില്‍ നിന്നു പുറത്തേക്ക്‌ വന്നുകൊണ്ടിരിക്കുക. ഒരിക്കല്‍ ഒരു മനുഷ്യന്‍ അവരില്‍ നിന്ന്‌ തിരുമേനി(സ)യുടെ അടുക്കല്‍ വന്നു. അവിടുന്നു എന്‍റെ അടുക്കല്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ തിരുമേനി(സ) അരുളി: നിങ്ങള്‍ ഈ ദിവസം ദേഹവും വസ്ത്രവും ശുചീകരിച്ചാല്‍ നന്നായിരുന്നു.
ഹദീസ് നമ്പർ . 2. 13. 25


ആയിശ(റ) പറയുന്നു.
ആളുകള്‍ തങ്ങളുടെ ജോലികള്‍ സ്വയം നിര്‍വ്വഹിക്കുകയായിരുന്നു തിരുമേനി(സ)യുടെ കാലത്തു പതിവ്‌. അവര്‍ ജുമുഅ: ക്ക്‌ പോകുന്നതും അതേ നിലക്കുതന്നെയായിരുന്നു. അപ്പോള്‍ തിരുമേനി(സ) അവരെ ഉപദേശിച്ചു. നിങ്ങള്‍ കുളിച്ചു വന്നെങ്കില്‍ നന്നായിരുന്നു.
ഹദീസ് നമ്പർ . 2. 13. 26

Comments