വിവാഹ ആലോചന ( 1 )

ഇമ്മാം ബുക്കാരി യിൽ
നിന്നുള്ള റിപ്പോർട്ട്‌ ( 7.62. 18 )

ഉര്‍വ്വ:(റ) പറയുന്നു: നബി(സ) അബൂബക്കര്‍ (റ) നോട്‌ ആയിശയെ വിവാഹം കഴിക്കാന്‍ ആലോചന നടത്തി. അബൂബക്കര്‍ പറഞ്ഞു: ഞാന്‍ താങ്കളുടെ സഹോദരനാണ്‌. നബി(സ) അരുളി: അല്ലാഹുവിന്‍റെ ദീനും അവന്‍റെ നിയമവുമനുസരിച്ച്‌ താങ്കള്‍ എന്‍റെ സഹോദരന്‍ തന്നെ. എങ്കിലും ആയിശയെ ഞാന്‍ വിവാഹം ചെയ്യല്‍ അനുവദനീയമാണ്‌.

മറ്റു ഒരു റിപ്പോർട്ട്‌ ( 7.62.27 )

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നാല്‌ കാര്യങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ ഒരു സ്ത്രീയെ വിവാഹം ചെയ്യപ്പെടാറുളളത്‌. എന്നാല്‍ നീ മതമുളളവളെ കരസ്ഥമാക്കിക്കൊ
ളളുക. അല്ലാത്ത പക്ഷം നിനക്ക്‌ നാശം.


മറ്റു ഒരു റിപ്പോർട്ട്‌ ( 7.62.28 )

സഹ്ല്‍ (റ)പറയുന്നു
 ഒരു സമ്പന്നന്‍ നബി(സ)യുടെ കൂടെ അടുത്തുകൂടി നടന്നുപോയി. നബി(സ) ചോദിച്ചു. ഈ മനുഷ്യനെ സംബന്ധിച്ച്‌ എന്താണഭിപ്രായം? അവര്‍ പറഞ്ഞു: അദ്ദേഹം ഒരുതറവാട്ടില്‍ വിവാഹാലോചന നടത്തിയാല്‍ അദ്ദേഹത്തിന്‌ വിവാഹം ചെയ്തുകൊടുക്കും. വല്ല ശുപാര്‍ശയും ചെയ്താല്‍ അതു സ്വീകരിക്കപ്പെടും. വല്ലതും സംസാരിച്ചാല്‍ മറ്റുളളവരെല്ലാം അതു അനുസരിക്കും. അല്‍പസമയം നബി(സ) മൌനം പാലിച്ചു. അപ്പോള്‍ ഒരു മുസ്ലിം ദരിദ്രന്‍ അതിലെ നടന്നുപോയി. നബി(സ) ചോദിച്ചു: ഇദ്ദേഹത്തെപ്പറ്റി നിങ്ങളുടെ അഭിപ്രായമെന്താണ്‌? അവര്‍ പറഞ്ഞു: അദ്ദേഹം വിവാഹാലോചന നടത്തിയാല്‍ ആരും വിവാഹം കഴിച്ചുകൊടുക്കില്ല. ശുപാര്‍ശ ചെയ്താല്‍ തന്നെ ആരും സ്വീകരിക്കുകയില്ല. എന്തെങ്കിലും പറഞ്ഞാല്‍ ആരും ശ്രദ്ധിക്കുകയില്ല. നബി(സ) അരുളി: ആദ്യം പോയവനെപ്പോലുളളവര്‍ ഭൂമി നിറയെ ഉണ്ടെങ്കിലും അവരെക്കാളെല്ലാം ഉത്തമന്‍ ഇവനാണ്‌. 

Comments