വിവാഹം നിർബന്ധം ആണോ

ഇമ്മാം ബുക്കാരിയിൽ
നിന്നുള്ള റിപ്പോർട്ട്‌ ( 7.62.1 )
അനസ്‌(റ) പറയുന്നു: മൂന്നുപേര്‍ നബി(സ)യുടെ ആരാധനാ സമ്പ്രദായങ്ങളന്വേഷിച്ചുകൊണ്ട്‌ നബി(സ)യുടെ ഭാര്യമാരുടെ വീട്ടില്‍ വന്നു. നബി(സ)യുടെ ആരാധനയെക്കുറിച്ച്‌ കേട്ടപ്പോള്‍ അവര്‍ക്കതു വളരെ കുറഞ്ഞു പോയെന്ന്‌ തോന്നി. അവര്‍ പറഞ്ഞു: നാമും നബിയും എവിടെ? നബി(സ) ക്ക്‌ ആദ്യം ചെയ്തുപോയതും പിന്നീട്‌ ചെയ്തു പോയതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ. അങ്ങിനെ മറ്റൊരാള്‍ പറഞ്ഞു: ഞാന്‍ എന്നും രാത്രി മുഴുവന്‍ നമസ്കരിക്കും. മറ്റൊരാള്‍ പറഞ്ഞു: എല്ലാ ദിവസവും ഞാന്‍ നോമ്പ്‌ പിടിക്കും. ഒരു ദിവസവും നോമ്പ്‌ ഉപേക്ഷിക്കുകയില്ല. മൂന്നാമന്‍ പറഞ്ഞു: ഞാന്‍ സ്ത്രീകളില്‍ നിന്നകന്ന്‌ നില്‍ക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല. നബി(സ) അവിടെ വന്നു. വിവരം അറിഞ്ഞപ്പോള്‍ അരുളി: നിങ്ങള്‍ ഇന്നതെല്ലാം പറഞ്ഞുവല്ലോ. അല്ലാഹു സത്യം. നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ ഭയപ്പെടുന്നവരും അവനെ സൂക്ഷിക്കുന്നവനുമാണ്‌ ഞാന്‍ . ഞാന്‍ ചിലപ്പോള്‍ നോമ്പനുഷ്ഠിക്കുകയും ചിലപ്പോള്‍ നോമ്പ്‌ ഉപേക്ഷിക്കുകയും ചെയ്യും. രാത്രി നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യും. സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യും. വല്ലവനും എന്‍റെ നടപടി ക്രമങ്ങളെ വെറുക്കുന്ന പക്ഷം അവന്‍ എന്‍റെ സമൂഹത്തില്‍പ്പെട്ടവനല്ല തന്നെ.

മറ്റു ഒരു റിപ്പോർട്ട്‌ ( 7.62. 3 )

അല്‍ഖമ:(റ) പറയുന്നു.
ഞാന്‍ അബ്ദുല്ലയുടെ കൂടെയായിരുന്നു. അപ്പോള്‍ മിനയില്‍വെച്ച്‌ ഉസ്മാന്‍ അദ്ദേഹത്തെ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞു: അബാ അബ്ദുറഹ്മാന്‍! നിങ്ങളിലേക്ക്‌ എനിക്കൊരു ആവശ്യമുണ്ട്‌. അങ്ങിനെ അവര്‍ ഇരുപേരും ഒഴിവായി നിന്നു. ഉസ്മാന്‍ (റ) പറഞ്ഞു: അല്ലയോ അബാഅബ്ദുഹ്മാന്‍! നിനക്ക്‌ ഞാനൊരു കന്യകയെ വിവാഹം ചെയ്തുതരട്ടെയോ? നിന്‍റെ പഴയ ബന്ധത്തെ അവള്‍ ഓര്‍മ്മിപ്പിക്കും. അബ്ദുല്ലക്ക്‌ വിവാഹത്തിന്‌ താല്‍പര്യമില്ലെന്ന്‌ കണ്ടപ്പോള്‍ എന്നോട്‌ ഉസ്മാന്‍ പറഞ്ഞു: നബി(സ) ഞങ്ങളോട്‌ പറയാറുണ്ട്‌. അല്ലയോ യുവ സമൂഹമേ! നിങ്ങളില്‍ വിവാഹത്തിന്‌ സാധ്യതയുളളവര്‍ വിവാഹം ചെയ്യുവീന്‍ . സാധിക്കാത്തവന്‍ നോമ്പനുഷ്ഠിക്കണം. നിശ്ചയം അതു അവനൊരു പരിചയാണ്‌.

മറ്റു ഒരു റിപ്പോർട്ട്‌ ( 7.62.7 )

സഈദ്‌(റ) പറയുന്നു: ഇബ്നുഅബ്ബാസ്‌(റ) എന്നോട്‌ പറഞ്ഞു നീ വിവാഹം ചെയ്തിട്ടുണ്ടോ?
ഇല്ലെന്ന്‌ ഞാന്‍ പറയുന്നു: ഇബ്നുഅബ്ബാസ്‌(റ) പറഞ്ഞു: നീ വിവാഹം ചെയ്തുകൊളളുക. നിശ്ചയം ഈ സമൂഹത്തില്‍ ഏറ്റവും ശ്രേഷ്ഠന്‍ കൂടുതല്‍ ഭാര്യമാരുണ്ടായിരുന്നവന്‍ (പ്രവാചകന്‍) ആണ്‌.

മറ്റു ഒരു റിപ്പോർട്ട്‌ ( 7.62.11 )

സഅ്ദ്‌(റ) പറയുന്നു
 ഉസ്മാന്‍ബ്നുമളുഊന്‍ (റ) ബ്രഹ്മചര്യമനുഷ്ഠിക്കുവാന്‍ അനുമതി ചോദിച്ചപ്പോള്‍ നബി(സ) അതിനെ വിരോധിച്ചു. നബി(സ) അദ്ദേഹത്തിന്‌ അനുമതി നല്‍കിയിരുന്നുവെങ്കില്‍ ഞങ്ങള്‍ ഷണ്ഡീകരണ നടപടി സ്വീകരിക്കുമായിരുന്നു.


മറ്റു ഒരു റിപ്പോർട്ട്‌ ( 7.62.13 )

അബ്ദുല്ല(റ) പറയുന്നു
ഞങ്ങള്‍ നബി(സ)യുടെ കൂടെ യുദ്ധം ചെയ്യാറുണ്ട്‌. ഞങ്ങളുടെ കൂടെ ഭാര്യമാര്‍ ഉണ്ടാവാറില്ല. അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു: ഞങ്ങള്‍ വികാരത്തെ നശിപ്പിക്കുന്ന പരിപാടി സ്വീകരിക്കട്ടെയോ? അതു നബി(സ) ഞങ്ങളോട്‌ വിരോധിച്ചു. താല്‍ക്കാലിക വിവാഹം അനുവദിച്ചു. ശേഷം അവിടുന്നു ഓതി (അല്ലയോ വിശ്വാസികളെ, അല്ലാഹു നിങ്ങള്‍ക്ക്‌ അനുവദിച്ച നല്ലതു നിങ്ങള്‍ നിഷിദ്ധമാക്കരുത്‌).

മറ്റു ഒരു റിപ്പോർട്ട്‌ ( 7.62.13 )

അബൂഹുറൈറ(റ) പറയുന്നു
പ്രവാചകരേ! ഞാനൊരു യുവാവാണ്‌. ലൈംഗികവ്യതിചലനം ഞാന്‍ ഭയപ്പെടുന്നു. എനിക്കാണെങ്കില്‍ വിവാഹം കഴിക്കുവാന്‍ സാമ്പത്തിക ശേഷിയില്ല. നബി(സ) അപ്പോള്‍ മൌനം പാലിച്ചു. ഞാന്‍ വീണ്ടും അതുപോലെ പറഞ്ഞു. അപ്പോഴും അവിടുന്ന്‌ മൌനം പാലിച്ചു. ഞാന്‍ വീണ്ടും അതുപോലെ പറഞ്ഞു. അപ്പോഴും അവിടുന്ന്‌ മൌനം പാലിച്ചു. ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു. വീണ്ടും മൌനം. വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. നബി(സ)അരുളി: അബൂ ഹുറൈറ(റ) നിങ്ങള്‍ക്ക്‌ അനുഭവപ്പെടാനിരിക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. നിങ്ങള്‍ ഷണ്ഡീകരണ നടപടി സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ എന്തുചെയ്താലും ശരി. 

Comments