വിവാഹ ബന്ധത്തിന് സമ്പത്ത് പ്രശ്നം ആണോ?

വിവാഹ ബന്ധങ്ങൾക്ക് സമ്പത്ത് ഒരു പ്രശ്നം അല്ലെന്ന് ആണ്നബീസലാഹുഅലൈവസമമയുടെ നിർദേശം.ഇനി ഇത് ഇമ്മാം ബുക്കാരിയുടെ റിപ്പോർട്ടിൽ നോക്കാം...

Hadheesmalayalam.gaസഹ്ല്‍ (റ)പറയുന്നു.
ഒരു സമ്പന്നന്‍ നബി(സ)യുടെ കൂടെ അടുത്തുകൂടി നടന്നുപോയി. നബി(സ) ചോദിച്ചു. ഈ മനുഷ്യനെ സംബന്ധിച്ച്‌ എന്താണഭിപ്രായം? അവര്‍ പറഞ്ഞു അദ്ദേഹം ഒരുതറവാട്ടില്‍ വിവാഹാലോചന നടത്തിയാല്‍ അദ്ദേഹത്തിന്‌ വിവാഹം ചെയ്തുകൊടുക്കും. വല്ല ശുപാര്‍ശയും ചെയ്താല്‍ അതു സ്വീകരിക്കപ്പെടും. വല്ലതും സംസാരിച്ചാല്‍ മറ്റുളളവരെല്ലാം അതു അനുസരിക്കും. അല്‍പസമയം നബി(സ) മൌനം പാലിച്ചു. അപ്പോള്‍ ഒരു മുസ്ലിം ദരിദ്രന്‍ അതിലെ നടന്നുപോയി. നബി(സ) ചോദിച്ചു: ഇദ്ദേഹത്തെപ്പറ്റി നിങ്ങളുടെ അഭിപ്രായമെന്താണ്‌?
അവര്‍ പറഞ്ഞു.
അദ്ദേഹം വിവാഹാലോചന നടത്തിയാല്‍ ആരും വിവാഹം കഴിച്ചുകൊടുക്കില്ല. ശുപാര്‍ശ ചെയ്താല്‍ തന്നെ ആരും സ്വീകരിക്കുകയില്ല. എന്തെങ്കിലും പറഞ്ഞാല്‍ ആരും ശ്രദ്ധിക്കുകയില്ല. നബി(സ) അരുളി: ആദ്യം പോയവനെപ്പോലുളളവര്‍ ഭൂമി നിറയെ ഉണ്ടെങ്കിലും അവരെക്കാളെല്ലാം ഉത്തമന്‍ ഇവനാണ്‌. (. 7. 62. 28)


മറ്റു ഒരു ഹദീസ്......
..............................

സഹ്ല്‍ (റ) നിവേദനം.
ഒരിക്കല്‍ ഒരു സ്ത്രീ ചെന്ന്‌ തന്നെ വിവാഹം കഴിക്കണമെന്ന്‌ നബി(സ)യോട്‌ പറഞ്ഞു. സഹ്ല്‍ പറയുന്നു. അദ്ദേഹത്തിന്‌ ആ ഉടുത്തമുണ്ടല്ലാതെ മേല്‍ മുണ്ടുകൂടി ഉണ്ടായിരുന്നില്ല. നബി(സ) പറഞ്ഞു നിങ്ങള്‍ മുണ്ടുകൊണ്ട്‌ എന്തൊക്കെ ചെയ്യും: നിങ്ങള്‍ അതു ധരിച്ചാല്‍ അവള്‍ക്ക്‌ ഉപയോഗിക്കുവാന്‍ കഴിയുകയില്ല. അവള്‍ ധരിച്ചാല്‍ നിങ്ങള്‍ക്കും ഉപയോഗിക്കുവാന്‍ കഴിയുകയില്ല. ആ മനുഷ്യന്‍ അവിടെത്തന്നെയിരിപ്പായി. കുറെ കഴിഞ്ഞപ്പോള്‍ അവിടെ നിന്നെഴുന്നേറ്റു. അവിടുന്ന്‌ അദ്ദേഹത്തെവിളിച്ചുചോദിച്ചു. നിങ്ങള്‍ ഖുര്‍ആന്‍ വല്ല ഭാഗവും പഠിച്ചിട്ടുണ്ടോ?

 പഠിച്ചിട്ടുണ്ട്‌. ഇന്നസൂറ: ഇന്ന സൂറ. ചില സൂറകള്‍ അദ്ദേഹം എണ്ണിപ്പറഞ്ഞു. നബി(സ) അരുളി: നിങ്ങള്‍ പഠിച്ചുവെച്ച ഖുര്‍ആനെ മഹ്‌റായി പരിഗണിച്ച്‌ അവളെ നിങ്ങള്‍ക്ക്‌ ഞാനിതാ വിവാഹം ചെയ്തു തന്നിരിക്കുന്നു. നീ അതു നിന്‍റെ മനസ്സില്‍ നിന്ന്‌ അവള്‍ക്ക്‌ ഓതിക്കൊടുക്കുക. 7. 62. 24


Comments