വിവാഹ മര്യാദകൾ ഇസ്ലാമിൽ

ഇണയെ അനേഷണം നടത്തുന്നത് മുതൽ വിവാഹം എത്തുന്നത് വരെ ( 1 ) വിവാഹ അനേഷണം എപ്പോൾ 
നടത്തണം? 

( A )ഇണകൾ പരസ്പരം കാണുന്നതിന് മുൻപ് നടത്തണം...

 അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുി: ഊഹത്തെ നിങ്ങള്‍ സൂക്ഷിക്കുവിന്‍ . നിശ്ചയം ഊഹം വര്‍ത്തമാനങ്ങളില്‍ ഏറ്റവും വ്യാജം നിറഞ്ഞതാണ്‌. നിങ്ങള്‍ തെറ്റുകള്‍ രഹസ്യമായി അന്വേഷിക്കരുത്‌. പരസ്പരം അസൂയപ്പെടരുത്‌. പരസ്രം കപിക്കരുത്‌. നിങ്ങള്‍ പരസ്പര സഹോദരന്‍മാരാകുവിന്‍ . 
🌐ബുഖാരി. 7. 62. 74🌐

( 2 ) ഇണയെ തീരുമാനിക്കുന്നതിന് 
മാനദണ്ഡം  വലതും ഉണ്ടോ? 

( A ) ഉണ്ട്. അവൾ മുലകുടി ബന്ധമോ രക്ത ബന്ധമോ വുളുഹ് മുറിയാത്ത ബന്ധമോ പാടില്ല... 

( 3 ) പെണ്ണ് കാണൽ സുന്നത് ആണോ? 
( A ) സുന്നത് ആണ്. 

മുഗീറ(റ) നിവേനം ചെയ്തു: അദ്ദേഹം ഒരു സ്ത്ീയോട്‌ വിവാഹത്തിനാലോചിച്ചു: പ്രവാചകന്‍ (സ) പറഞ്ഞു: അവളെ കാണുക. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ തമ്മില്‍ രമ്യതയ്ക്കു ഇതു ഇടയാക്കിയേക്കും.🔲തിര്‍മിദി🔲


ജാബിര്‍ (റ) നിവേദനം ചെയ്തു: അല്ലാഹുവിന്‍റെ ദൂതന്‍ (സ) പറഞ്ഞു. നിങ്ങള്‍ക്ക്‌ ഒരു സ്ത്രീയെ വവാഹം ആലോചിക്കുമ്പോള്‍ നിങ്ങളെ അതിലേക്ക്‌ പ്രേരിപ്പിച്ചതേതോ, അതിനെ കുറിച്ച്‌ ശരിയായി അറിയുന്നതിന്‌ നിങ്ങള്‍ക്കു കഴിവുണ്ടെങ്കില്‍ അത്‌ ചെയ്യണം.
🌐അബൂദാവൂദ്‌🌐

( 4 ) പെണ്ണിനോട് വരൻ സമ്മതം ചോദിക്കണോ? 

( A ) ചോദിക്കണം.. 

അബുഹൂറൈറ(റ) പറയുന്നു.  നബി(സ)അരുളി: വിധവയെ അവളുമായി ആലോചിച്ചല്ലാതെ വിവാഹം ചെയ്തുകൊടുക്കരുത്‌. കന്യകയെയും അവളുടെ സമ്മതം വാങ്ങിയ ശേഷമല്ലാതെ വിവാഹം ചെയ്തുകൊടുക്കരുത്‌. അനുചരന്‍മാര്‍ ചോദിച്ചു. പ്രവാചകരേ! അവളുടെ സമ്മതം എങ്ങിനെയാണ്‌? നബി(സ) അരുളി: അവള്‍ മൌനം പാലിക്കല്‍ . 🌐ബുഖാരി. 7. 62. 67.🌐

ആയിശ(റ) പറയുന്നു.
ഞാന്‍ ചോദിച്ചു. പ്രവാചകരെ! കന്യക ലജ്ജിക്കുകയില്ലേ? നബി(സ) അരുളി: അവളുടെ തൃപ്തി അവളുടെ സമ്മതമാണ്‌. ബുഖാരി. 7. 62. 68

( 5 ) പെണ്ണിന് ഇഷ്ട്ടം ഇല്ലാതെ ഒരു നിക്കാഹ് വലിയ്യ്‌ ചെയ്താൽ 
അവൾക്ക് അത് ഒഴിവാക്കാൻ പറ്റുമോ? 

( A ) പറ്റും.. അബൂഉസൈദ്‌(റ) പറയുന്നു: ഞങ്ങള്‍ നബി(സ)യുടെ കൂടെ പുറപ്പെട്ടു. ശൌത്വ്‌ എന്ന ഒരു തോട്ടത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്ന്‌ രണ്ടു തോട്ട മതിലുകള്‍ക്കിടയില്‍ എത്തിയപ്പോള്‍ ഇവിടെ നമുക്ക്‌ ഇരിക്കാമെന്ന്‌ നബി(സ) പറഞ്ഞു: അപ്പോള്‍ ജൌനിയുടെ പുത്രിയെ കൊണ്ടുവരപ്പെട്ടു. ഉമൈമത്തിന്‍റെ വീട്ടിലേക്കാണ്‌ ആനയിക്കപ്പെട്ടത്‌. അവളുടെ കൂടെ അവളെ ശുശ്രൂഷിച്ച്‌ വളര്‍ത്തിപ്പോന്ന ആയയുമുണ്ടായിരുന്നു. നീ നിന്നെ എനിക്ക്‌ സമര്‍പ്പിച്ചുകൊളളുകയെന്ന്‌ നബി(സ) അരുളി: ഒരു രാജ്ഞി അവളെ അങ്ങാടിയില്‍ ചുറ്റിത്തിരിയുന്നവര്‍ക്ക്‌ സമര്‍പ്പിക്കുമോ? അവള്‍ ചോദിച്ചു. അവള്‍ ശാന്തത പ്രാപിക്കുവാന്‍ നബി(സ) തന്‍റെ കൈ അവളുടെ ശരീരത്തില്‍ വെക്കാന്‍ നീട്ടിയപ്പോള്‍ താങ്കളില്‍ നിന്ന്‌ രക്ഷപ്രാപിക്കുവാനായി അല്ലാഹുവിനെ ഞാന്‍ അഭയം തേടുന്നുവെന്ന്‌ അവള്‍ പറഞ്ഞു. അഭയം പ്രാപിക്കേണ്ട സ്ഥാനത്തു തന്നെയാണ്‌ നീ അഭയം പ്രാപിച്ചത്‌ എന്ന്‌ നബി(സ) പറഞ്ഞശേഷം ഇറങ്ങിവന്ന്‌ ഇപ്രകാരം അരുളി: അബൂഉസൈദ്‌! അവള്‍ക്ക്‌ ഇന്ന ഇനത്തിലുളളവസ്ത്രം കൊടുത്തു സ്വകുടുംബത്തിലേക്ക്‌ എത്തിക്കുക.  🌐ബുഖാരി. 7. 63. 182🌐

ആയിശ(റ) നിവേദനം: നബി(സ) ഞങ്ങള്‍ക്ക്‌ വിവാഹ മോചനം തിരഞ്ഞെടുക്കുവാന്‍ സ്വാതന്ത്യ്രം നല്‍കി. . അപ്പോള്‍ ഞങ്ങള്‍ അല്ലാഹുവിനെയും ദൂതനെയും തിരഞ്ഞെടുത്തു. അതു ത്വലാഖായി പരിഗണിക്കപ്പെടുകയുണ്ടായില്ല. 
🌐ബുഖാരി. 7. 63. 188🌐

ആയിശ(റ) പറയുന്നു.
ജൌനിന്‍റെ മകളെ വിവാഹം കഴിച്ചശേഷം വീട്ടില്‍ കൂടാന്‍ നബി(സ)യുടെ മുറിയിലേക്ക്‌ അയക്കുകയും നബി(സ) അവളെ സമീപിപ്പിക്കുകയും ചെയ്തപ്പോള്‍ താങ്കളില്‍ നിന്ന്‌ എന്നെ രക്ഷിക്കുവാനായി അല്ലാഹുവില്‍ ഞാന്‍ അഭയം തേടുന്നുവെന്ന്‌ അവള്‍ പറഞ്ഞു: നബി(സ) പറഞ്ഞു: വളരെ വലിയവനെയാണ്‌ നീ അഭയം പ്രാപിച്ചത്‌. നീ സ്വകുടുംബത്തിലേക്ക്‌ പോകുക. 
🌐ബുഖാരി. 7. 63. 181🌐

( 6 ) പ്രായം വിവാഹത്തിന് തടസം ആണോ? 

( A ) അല്ല, കദീജ ബീവിയുടെയും ആയിഷ ബീവിയുടെയും. പ്രായം നോക്കുക... 

( 7 ) സമ്പത്ത്, തറവാട്, സൗധര്യം. കുലമഹിമ  നോക്കി വിവഹാം ചെയ്യാമോ, 
( A ) സുന്നത്തിന് എതിരാണ്. 

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നാല്‌ കാര്യങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ ഒരു സ്ത്രീയെ വിവാഹം ചെയ്യപ്പെടാറുളളത്‌. എന്നാല്‍ നീ മതമുളളവളെ കരസ്ഥമാക്കിക്കൊളളുക. അല്ലാത്ത പക്ഷം നിനക്ക്‌ നാശം.
🌐ബുഖാരി. 7. 62. 27🌐
( 8 ) പെണ്ണ് കാണൽ ചടങ്ങിന് പോവുബോൾ സുഹൃത്തക്കളെ കൂട്ടമോ? 

( A ) കൂട്ടാം. സുഹൃത്തുക്കൾക്ക് പെണ്ണിനെ കാണിക്കൽ ഹറാം.. 

( 9 ) മഹർ ആരാണ് ചോദിക്കേണ്ടത്?

( A ) വരനോട് വധു. 


( 10 ) സ്ത്രീധനം വെടിക്കാമോ 

( A )ഹറാം.. 

( 11 )  വിവാഹ വസ്ത്രം പെണ്ണിനെ സമന്തിച്ചു ഏത് വേഷം ആണ്. 

( A ) നിസ്‌കാര വേഷം,  വെള്ള വസ്ത്രം സുന്നത്. 

( 12 ) നിക്കാഹിനു വരൻ തലമറക്കണോ. 

( A ) തല മറക്കൽ സുന്നത് ആണ്. 

( 13 ) മഹർ ഇല്ലാതെയും നിക്കാഹ് ചെയ്യാമോ.? 
( A ) അവൾ പൊരുത്ത പെട്ടാൽ പറ്റും. 

( 14 ) നിക്കാഹിനു വരൻ മഹർ കൊണ്ടുവന്നില്ലെങ്കിൽ നിക്കാഹ് ശരി ആവുമോ? 

( A ) ശരി ആവും അവർ ബന്ധപ്പെടുന്നതിന് മുൻപ് കാണിച്ചു കൊടുക്കണം..... 

( 15 )നിക്കാഹിനു എത്ര സാക്ഷികൾ വേണം? 

( A ) 2

( 16 ) മഹർ കൊടുക്കുന്ന വസ്തുക്കൾ ഏവ? 
( A ) ചത്തതും അള്ളാഹു നിഷിദ്ധം ആക്കിയതും ഒഴിച്ചു അവൾക്ക് ഉപകാരപ്പെടുന്ന ഏത് വസ്തുവും നൽകാം... 

( 17 ) ഖുർആൻ വചനം മഹർ ആയി നൽകാമോ? 

( A ) നൽകാം.. 

സഹ്ല്‍ (റ) നിവേദനം: ഒരിക്കല്‍ ഒരു സ്ത്രീ ചെന്ന്‌ തന്നെ വിവാഹം കഴിക്കണമെന്ന്‌ നബി(സ)യോട്‌ പറഞ്ഞു. സഹ്ല്‍ പറയുന്നു. അദ്ദേഹത്തിന്‌ ആ ഉടുത്തമുണ്ടല്ലാതെ മേല്‍ മുണ്ടുകൂടി ഉണ്ടായിരുന്നില്ല. നബി(സ) അരുളി.
നിങ്ങള്‍ മുണ്ടുകൊണ്ട്‌ എന്തൊക്കെ ചെയ്യും: നിങ്ങള്‍ അതു ധരിച്ചാല്‍ അവള്‍ക്ക്‌ ഉപയോഗിക്കുവാന്‍ കഴിയുകയില്ല. അവള്‍ ധരിച്ചാല്‍ നിങ്ങള്‍ക്കും ഉപയോഗിക്കുവാന്‍ കഴിയുകയില്ല. ആ മനുഷ്യന്‍ അവിടെത്തന്നെയിരിപ്പായി. കുറെ കഴിഞ്ഞപ്പോള്‍ അവിടെ നിന്നെഴുന്നേറ്റു. അവിടുന്ന്‌ അദ്ദേഹത്തെവിളിച്ചുചോദിച്ചു. നിങ്ങള്‍ ഖുര്‍ആന്‍ വല്ല ഭാഗവും പഠിച്ചിട്ടുണ്ടോ? പഠിച്ചിട്ടുണ്ട്‌. ഇന്നസൂറ: ഇന്ന സൂറ. ചില സൂറകള്‍ അദ്ദേഹം എണ്ണിപ്പറഞ്ഞു. നബി(സ) അരുളി: നിങ്ങള്‍ പഠിച്ചുവെച്ച ഖുര്‍ആനെ മഹ്‌റായി പരിഗണിച്ച്‌ അവളെ നിങ്ങള്‍ക്ക്‌ ഞാനിതാ വിവാഹം ചെയ്തു തന്നിരിക്കുന്നു. നീ അതു നിന്‍റെ മനസ്സില്‍ നിന്ന്‌ അവള്‍ക്ക്‌ ഓതിക്കൊടുക്കുക. 
🌐ബുഖാരി. 7. 62. 24🌐

( 18 )പരസ്പരം ഇഷ്ട പെട്ടതിന് ശേഷം 
ആ സ്ത്രീയെ മറ്റു ഒരു പുരുഷൻന് പെണ്ണ് കാണീക്കാൻ പറ്റുമോ ? 

( A ) പറ്റില്ല. 


 ഇബ്നുഉമര്‍ (റ) പറയുന്നു: ഒരാള്‍ വില പറഞ്ഞുകൊണ്ടിരിക്കുന്ന വസ്തു മറ്റൊരാള്‍ വിലപറയുന്നത്‌ നബി(സ) വിരോധിച്ചിരിക്കുന്നു. തന്‍റെ സഹോദരന്‍ വിവാഹാലോചന നടത്തിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ അയാള്‍ ഒഴിയുകയോ അനുവാദം നല്‍കുകയോ ചെയ്യാതെ മറ്റൊരാള്‍ വിവാഹാലോചന നടത്തുന്നതും നബി(സ) വിരോധിച്ചിരിക്കുന്നു.
🌐ബുഖാരി. 7. 62. 73🌐

Comments