സ്ത്രീയും പള്ളി പ്രവേശനവും --1

സ്ത്രീകളും പള്ളി പ്രവേശനവും ഇമ്മാം ബുക്കാരി ഹദീസ് റിപ്പോർട്ടിലൂടെ.

ഉമ്മുഅത്ത്വിയ(റ) നിവേദനം.
അന്തഃപുരത്തു ഇരിക്കുന്ന സ്ത്രീകളേയും ആര്‍ത്തവകാരികളായ സ്ത്രീകളേയും പെരുന്നാള്‍ മൈതാനത്തേക്ക്‌ കൊണ്ടുവരാന്‍ നബി(സ) ഞങ്ങളോട്‌ കല്‍പിച്ചിരുന്നു. അവര്‍ മുസ്ലിങ്ങളുടെ ജമാഅത്തിലും പ്രാര്‍ത്ഥനയിലും പങ്കെടുക്കും. റ്‍തുമതികള്‍ നമസ്കാരസ്ഥലത്ത്‌ നിന്ന്‌ അകന്നു നില്‍ക്കും. ഒരു സ്ത്രീ ചോദിച്ചു. അല്ലാഹുവിന്‍റെ ദൂതരെ! ഞങ്ങളില്‍ ഒരുവള്‍ക്ക്‌ വസ്ത്രമില്ലെങ്കിലോ? അവിടുന്നു പറഞ്ഞു അവളുടെ സഹോദരി തന്‍റെ വസ്ത്രത്തില്‍ നിന്ന്‌ അവളെ ധരിപ്പിക്കട്ടെ. (ഹദീസ് നമ്പർ  1. 8. 347)

സഹ്ല്‍ (റ) നിവേദനം: കുട്ടികള്‍ ചെയ്യാറുള്ളത്‌ പോലെ തങ്ങളുടെ തുണിയുടെ തലപിരടിയില്‍ കെട്ടിക്കൊണ്ടു ചില ആളുകള്‍ തിരുമേനി(സ) യോടൊപ്പം നമസ്ക്കരിക്കാറുണ്ടായിരുന്നു. അപ്പോള്‍ പുരുഷന്‍മാര്‍ സുജൂദില്‍ നിന്നും എഴുന്നേറ്റ്‌ ഇരിക്കും മുമ്പ്‌ സ്ത്രീകള്‍ സുജൂദില്‍ നിന്നും തല ഉയര്‍ത്തരുതെന്ന്‌ തിരുമേനി(സ) സ്ത്രീകളോട്‌ കല്‍പ്പിച്ചു.
 (ഹദീസ് നമ്പർ . 1. 8. 358)


ആയിശ(റ) നിവേദനം: തിരുമേനി(സ) സുബ്ഹി നമസ്കാരം നിര്‍വ്വഹിക്കുമ്പോള്‍ സത്യവിശ്വാസികളായ സ്ത്രീകളും വസ്ത്രം മൂടിപ്പുതച്ചുകൊണ്ട്‌ പള്ളിയില്‍ ഹാജറാവാറുണ്ടായിരുന്നു. പിന്നീട്‌ സ്വഗ്റ്‍ഹങ്ങളിലേക്ക്‌ അവര്‍ തിരിച്ചുപോകുമ്പോള്‍ ആര്‍ക്കും അവരെ (ഇരുട്ടുകാരണം) മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. (ഹദീസ് നമ്പർ . 1. 8. 368)

ആയിശ(റ) നിവേദനം: അവര്‍ പറയുന്നു: സ്ത്രീകള്‍ ഉണ്ടാക്കുന്ന പുതിയ അനാചാരങ്ങളെക്കുറിച്ച്‌ നബി(സ) ഗ്രഹിച്ചിരുന്നുവെങ്കില്‍ ബനു ഇസ്രായീല്‍ സ്ത്രീകളെ പള്ളിയില്‍ നിന്ന്‌ തടഞ്ഞത്‌ പോലെ സ്ത്രീകളെ തടയുമായിരുന്നു. (ഹദീസ് നമ്പർ 1. 12. 828)

Comments