സ്ത്രീ പള്ളി പ്രവേശനം --2

ഇമ്മാം ബുക്കാരി റിപ്പോർട്ട്‌ ചെയ്ത 

സ്ത്രീ പള്ളി പ്രവേശനവും ആയി ബന്ധപ്പെട്ട ചില റിപോർട്ടുകൾ. 


അബ്ദുറഹിമാന്‍ (റ) നിവേദനം: നബി(സ)യുടെ കൂടെ പെരുന്നാള്‍ നമസ്കാരത്തില്‍ താങ്കള്‍ പങ്കെടുത്തിരുന്നുവോ എന്ന്‌ ഇബ്നു അബ്ബാസ്‌(റ)നോട്‌ ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: അതെ, ഞാന്‍ ചെറിയ കുട്ടിയായിരുന്നില്ലെങ്കില്‍ നബി(സ)യുടെ ഒപ്പം പങ്കെടുക്കുമായിരുന്നില്ല. ഹുസൈര്‍റിബ്നു സ്വല്‍ത്തിന്‍റെ വീട്ടിന്‍റെ അടുത്ത്‌ നിര്‍മ്മിക്കപ്പെട്ട ഒരു അടയാളത്തിന്‍റെ അടുത്ത്‌ നബി(സ) വരുകയും അങ്ങനെ നമസ്കരിക്കുകയും ചെയ്തു. ശേഷം പ്രസംഗിച്ചു. പിന്നീട്‌ സ്ത്രീകളുടെ അടുത്ത്‌ ചെന്ന്‌ അവരെ ഉപദേശിക്കുകയും ഉദ്ബോധിപ്പിക്കുകയും ധര്‍മ്മം ചെയ്യാന്‍ അവരോട്‌ നിര്‍ദ്ദേശിക്കുകയും ചെയ്തു. ബിലാലിന്‍റെ വസ്ത്രത്തിലേക്ക്‌ സ്ത്രീകള്‍ അവരുടെ കൈകള്‍ ധര്‍മ്മവുമായി ഇടുന്നത്‌ ഞാന്‍ കണ്ടു. ശേഷം നബിയും ബിലാലും ( റ )
വീട്ടിലേക്ക്‌ പുറപ്പെട്ടു.
(ഹദീസ് നമ്പർ . 2. 15. 94)

ജാബിര്‍ (റ) നിവേദനം: നബി(സ) ചെറിയപെരുന്നാള്‍ ദിവസം എഴുന്നേറ്റ്‌ നിന്ന്‌ നമസ്ക്കരിച്ചു. നമസ്ക്കാരം കൊണ്ടു ആരംഭിക്കുകയും ശേഷം പ്രസംഗിക്കുകയും ചെയ്തു. പ്രസംഗത്തില്‍ നിന്ന്‌ വിരമിച്ചപ്പോള്‍ നബി(സ) ഇറങ്ങി സ്ത്രീകളുടെ അടുത്തു വരികയും അവരെ ഉല്‍ബോധിപ്പിക്കുകയും ചെയ്തു. ബിലാലിന്‍റെ കയ്യില്‍ നബി(സ) പിടിക്കുന്നുണ്ടായിരുന്നു. ബിലാല്‍ തന്‍റെ വസ്ത്രം നിവര്‍ത്തിപ്പിടിച്ചു. സ്ത്രീകള്‍ അതിലേക്ക്‌ ധര്‍മ്മം ഇടുവാന്‍ തുടങ്ങി. ഞാന്‍ (ഒരു നിവേദകന്‍ ) അത്വാഅ്‌(റ) നോടു ചോദിച്ചു. ഫിത്വര്‍ സക്കാത്തായിരുന്നുവോ? അദ്ദേഹം പറഞ്ഞു: അല്ല അന്ന്‌ അവര്‍ ധര്‍മ്മം ചെയ്ത ധര്‍മ്മമായിരുന്നു. സ്ത്രീകള്‍ അവരുടെ മോതിരം അതില്‍ നിക്ഷേപിച്ചു. ഞാന്‍ ചോദിച്ചു. ഇന്നും ഇമാമുകള്‍ ഇപ്രകാരം സ്ത്രീകള്‍ക്ക്‌ ഉല്‍ബോധനം നല്‍കേതുണ്ടോ? അത്വാഅ്‌(റ) പറഞ്ഞു. അതെ നിശ്ചയം അതു അവരുടെ മേല്‍ അവകാശപ്പെട്ടതാണ്‌. പക്ഷെ എന്തുകൊണ്ടു അവരതു ചെയ്യുന്നില്ല. ഇബ്നു അബ്ബാസ്‌(റ) നിവേദനം: നബി(സ)യുടെ കൂടെയും അബൂബക്കര്‍ , ഉമര്‍ , ഉസ്മാന്‍ എന്നിവരുടെ കൂടെയും ഞാന്‍ ചെറിയ പെരുന്നാളിന്‌ പങ്കെടുത്തിട്ടുണ്ട്‌. ശേഷം അവരെല്ലാം തന്നെ ഖുതുബ:ക്ക്‌ മുമ്പായിട്ടാണ്‌ നമസ്ക്കരിക്കാറുള്ളത്‌. ശേഷം പ്രസംഗിക്കും. നബി(സ) ഒരിക്കല്‍ പുറപ്പെട്ടു. ജനങ്ങളെ കൈകൊണ്ട്‌ തിരുമേനി(സ) ഇരുത്തി. ശേഷം അവര്‍ക്കിടയിലൂടെ പുറപ്പെട്ടു. സ്ത്രീകളുടെ അടുത്തു വന്നു. ബിലാലും നബിയുടെ കൂടെയുണ്ടായിരുന്നു. ശേഷം അവിടുന്നു ഓതി (അല്ലയോ പ്രവാചകരേ, വിശ്വാസികളായ സ്ത്രീകള്‍ താങ്കള്‍ക്ക്‌ ബൈഅത്തു ചെയ്യുവാന്‍ വന്നാല്‍ ) ശേഷം നബി(സ) ചോദിച്ചു. ഈ വ്യവസ്ഥ അംഗീകരിക്കുവാന്‍ നിങ്ങള്‍ തയ്യാറുണ്ടോ? അപ്പോള്‍ അവരില്‍ നിന്ന്‌ ഒരു സ്ത്രീ പറഞ്ഞു: അതെ, ഹസ്സന്ന്‌ (നിവേദകന്‍ ) ആ സ്ത്രീയുടെ പേര്‌ അറിയുകയില്ല. പിന്നീട്‌ നബി(സ) പറഞ്ഞു. നിങ്ങള്‍ ധര്‍മ്മം ചെയ്യുവിന്‍ , അപ്പോള്‍ ബിലാല്‍ താന്‍റെ വസ്ത്രം നിവര്‍ത്തിപ്പിടിച്ചു. ബിലാല്‍ (റ) പറഞ്ഞു. നിങ്ങള്‍ മുന്നിട്ടു വരിക. എന്‍റെ മാതാപിതാക്കള്‍ പ്രായശ്ചിത്തമാണ്‌. അപ്പോള്‍ സ്ത്രീകള്‍ അവരുടെ വളകളും മോതിരങ്ങളും വസ്ത്രത്തില്‍ ഇടാന്‍ തുടങ്ങി. (ഹദീസ് നമ്പർ . 2. 15. 95)

ഹഫ്സ: ബിന്ത്‌ സിരീന്‍ (റ) പറയുന്നു: യുവതികള്‍ രണ്ടു പെരുന്നാളിന്നു പുറത്തു പോകുന്നത്‌ ഞങ്ങള്‍ തടഞ്ഞിരുന്നു. അങ്ങനെ ഒരു സ്ത്രീ ബസറയിലുള്ള ബനുഖലീഫന്‍റെ എടുപ്പില്‍ വന്നിറങ്ങി. നബി(സ)യൊന്നിച്ച്‌ പന്ത്രണ്ടു യുദ്ധത്തില്‍ പങ്കെടുത്ത ഭര്‍ത്താവോടൊപ്പം ആറെണ്ണത്തിലും കൂടെയുണ്ടായിരുന്ന സഹോദരിയില്‍ നിന്ന്‌ അവര്‍ ഹദീസ്‌ റിപ്പോര്‍ട്ടു ചെയ്യുന്നു. സഹോദരി പറഞ്ഞു. ഞങ്ങള്‍ യുദ്ധത്തില്‍ മുറിവേറ്റവരെ ചികിത്സിക്കുകയും രോഗികളെ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. എന്‍റെ സഹോദരി നബി(സ) യോടു ചോദിച്ചു. ഞങ്ങളില്‍ ഒരാള്‍ക്ക്‌ പര്‍ദ്ദയില്ലെങ്കില്‍ വരാതിരിക്കുന്നതില്‍ തെറ്റുണ്ടോ? വസ്ത്രമില്ലെങ്കില്‍ കൂട്ടുകാരി നല്‍കണം. പുണ്യത്തിലും സത്യവിശ്വാസികളുടെ പ്രാര്‍ത്ഥനയിലും അവളും പങ്കെടുക്കട്ടെ എന്ന്‌ നബി(സ) പ്രത്യുത്തരം നല്‍കി.
(ഹദീസ് നമ്പർ . 2. 15. 96)

ഉമ്മുഅത്വിയ്യ:(റ) നിവേദനം: ആര്‍ത്തവകാരികളായ സ്ത്രീകളേയും യുവതികളേയും രഹസ്യമുറികളില്‍ ഇരിക്കുന്ന സ്ത്രീകളേയും ഈദ്ഗാഹിലേക്ക്‌ കൊണ്ടു വരാന്‍ ഞങ്ങളോട്‌ ശാസിക്കപ്പെടാറുണ്ട്‌. എന്നാല്‍ ആര്‍ത്തവകാരികള്‍ മുസ്ലിംകളുടെ സംഘത്തില്‍ പങ്കെടുക്കും. അവരുടെ പ്രാര്‍ത്ഥനകളിലും. നമസ്കാര സന്ദര്‍ഭത്തില്‍ നമസ്കാര സ്ഥലത്തു നിന്ന്‌ അവര്‍ അകന്ന്‌ നില്‍ക്കും.
 (ഹദീസ് നമ്പർ  2. 15. 97)

Comments