സ്ത്രീ പള്ളി പ്രവേശനവും --3

സ്ത്രീ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട ഇമ്മാം ബുക്കാരി റിപ്പോർട്ട് 


നബി പത്നി സഫിയ്യ(റ) പറയുന്നു: റമളാനിലെ അവസാനത്തെ പത്തില്‍ നബി(സ) പള്ളിയില്‍ ഇഅ്ത്തികാഫിരുന്നപ്പോള്‍ അവര്‍ നബി(സ)യെ സന്ദര്‍ശിച്ചു. കുറെ സമയം അവര്‍ സംസാരിച്ചശേഷം തിരിച്ചു പോന്നു. യാത്രയയക്കാന്‍ നബി(സ) അവരെ അനുഗമിച്ചു. ഉമ്മു സലമ(റ) യുടെ വീട്ടിനടുത്തുള്ള പള്ളിയുടെ വാതില്‍ക്കലെത്തിയപ്പോള്‍ രണ്ടു അന്‍സാരിക്കാര്‍ ആ വഴി കടന്നുപോയി. അവര്‍ നബി(സ)ക്ക് സലാം ചൊല്ലി. നബി(സ) അവരോട് പറഞ്ഞു. നിങ്ങളിവിടെ നില്‍ക്കുവീന്‍ . നിശ്ചയം ഇവള്‍ സഫിയ്യയാണ്. അവര്‍ പറഞ്ഞു. സുബ്ഹാനല്ലാ! പ്രവാചകരേ! നബി(സ)യുടെ സംശയ നിവാരണം അവരെ സങ്കടപ്പെടുത്തി. നബി(സ) അരുളി: ശരീരത്തില്‍ രക്തം സഞ്ചരിക്കുന്നിടങ്ങളിലെല്ലാം പിശാചും സഞ്ചരിക്കും. അവന്‍ നിങ്ങളിലൂടെ മനസ്സില്‍ വല്ല തെറ്റിദ്ധാരണയും ഉണ്ടാക്കിക്കളയുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. (ഹദീസ് നമ്പർ . 3. 33. 251)

Comments