സ്ത്രീ പള്ളി പ്രവേശനം --4

സ്ത്രീ പള്ളി പ്രവേശനവുമായി ബന്ധ പ്പെട്ട ഇമ്മാം ബുക്കാരി യുടെ ചില റിപ്പോർട്ടുകൾ. 

അബൂസഈദ്(റ) നിവേദനം: നബി(സ) ഒരു ബലി പെരുന്നാള്‍ ദിവസം അല്ലെങ്കില്‍ ഒരു ചെറിയ പെരുന്നാള് ദിവസം മൈതാനത്തേക്കു പുറപ്പെട്ടു. നമസ്കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ നബി(സ) ജനങ്ങളെ ഉപദേശിച്ചു. അവരോട് ദാനധര്‍മ്മം ചെയ്യുവാന്‍ നിര്‍ദ്ദേശിച്ചു. അവിടുന്ന് അരുളി: അല്ലയോ ജനങ്ങളെ, നിങ്ങള്‍ ധര്‍മ്മം ചെയ്യുവീന്‍ . നബി(സ) സ്ത്രീകളുടെ അടുത്തു ചെന്നു. എന്നിട്ടു സ്ത്രീ സമൂഹമേ! നിങ്ങളും ധര്‍മ്മം ചെയ്യുവീന്‍ . നരകത്തില്‍ നിങ്ങളെയും വര്‍ദ്ധിച്ച നിലക്ക് ഞാന്‍ ദര്‍ശിക്കുകയുണ്ടായി. അപ്പോള്‍ സ്ത്രീകള്‍ ചോദിച്ചു. പ്രവാചകരേ! എന്തുകൊണ്ടാണിത്? നബി(സ) പറഞ്ഞു: നിങ്ങള്‍ ശപിക്കുന്നതിനെ വര്‍ദ്ധിപ്പിക്കും. സഹവാസത്തെ നിഷേധിക്കുകയും ചെയ്യും. ബുദ്ധിയും ദീനും കുറഞ്ഞവരായിട്ടും ഉറച്ച മനസ്സുള്ള പുരുഷന്‍റെ മനസ്സിനെ നീക്കിക്കളയുവാന്‍ നങ്ങളെക്കാള്‍ കഴിവുള്ള ഉറച്ച മനസ്സുള്ള മറ്റാരുമില്ല. ശേഷം നബി(സ) പിരിഞ്ഞു പോയി. തന്‍റെ വീട്ടില്‍ പ്രവേശിച്ചു. അപ്പോള്‍ ഇബ്നുമസ്ഊദിന്‍റെ ഭാര്യ സൈനബ നബി(സ)യുടെ മുന്നില്‍ വരാന്‍ സമ്മതം ചോദിച്ചു. ചിലര്‍ ഉണര്‍ത്തി: പ്രവാചകരേ! സൈനബ. ഇബ്നു മസ്ഊദിന്‍റെ ഭാര്യ എന്ന് ഒരാള്‍ പറഞ്ഞു. ശരി. അവള്‍ക്കനുവാദം നല്‍കുവീന്‍ എന്ന് നബി(സ) പ്രത്യുത്തരം നല്‍കി. അപ്പോഴവര്‍ക്ക് അനുവാദം ലഭിച്ചു. അവള്‍ പറഞ്ഞു. നബി(സ) യേ! അങ്ങുന്ന് ഇന്ന് ദാനം ചെയ്യാന്‍ കല്‍പ്പിച്ചല്ലോ. എന്‍റെയടുക്കല്‍ ഒരു ആഭരണം ഉണ്ട് . ഞാനത് ദാനം ചെയ്യാനുദ്ദേശിക്കുന്നു. അപ്പോള്‍ ഇബ്നു മസ്ഊദ് ഇപ്രകാരം പറഞ്ഞു. നിന്‍റെ ദാനം വാങ്ങാന്‍ കൂടുതല്‍ അവകാശപ്പെട്ടവന്‍ ഞാനും പുത്രനുമാണ്. നബി(സ) അരുളി: ഇബ്നു മസ്ഊദ് പറഞ്ഞത് ശരി തന്നെയാണ്. നിന്‍റെ ദാനം വാങ്ങാന്‍ ഏറ്റവും അവകാശപ്പെട്ടന്‍ നിന്‍റെ ഭര്‍ത്താവും മകനും തന്നെയാണ്.
(ഹദീസ് നമ്പർ . 2. 24. 541)

ആയിശ(റ) നിവേദനം: നബി(സ) മരിക്കുന്നതുവരെ റമളാനിലെ അവസാനത്തെ പത്തില്‍ ഇഅ്ത്തികാഫ് ഇരിക്കാറുണ്ടായിരുന്നു. നബി(സ)യുടെ മരണശേഷം അവിടുത്തെ പത്നിമാരും ഇഅ്ത്തികാഫ് ഇരുന്നുകൊണ്ടിരുന്നു.
(ഹദീസ് നമ്പർ  3. 33. 243)

ആയിശ(റ) പറയുന്നു: നബി(സ) പള്ളിയില്‍ ഇഅ്ത്തികാഫ് ഇരിക്കുമ്പോള്‍ തന്‍റെ തല എന്‍റെ അടുത്തേക്ക് നീട്ടിത്തരും. അപ്പോള്‍ ഞാന്‍ മുടി വാര്‍ന്നുകൊടുക്കും. നബി(സ) ഇഅ്ത്തികാഫിരിക്കുമ്പോള്‍ ആവശ്യത്തിന് വേണ്ടിയല്ലാതെ വീട്ടില്‍ പ്രവേശിക്കാറില്ല.
(ഹദീസ് നമ്പർ . 3. 33. 246)

ആയിശ(റ) നിവേദനം: നബി(സ) റമളാനിലെ അവസാനത്തെ പത്തില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ട്. ഞാന്‍ നബി(സ)ക്ക് ഒരു മറ നിര്‍മ്മിച്ചുകൊടുക്കും. സുബ്ഹ് നമസ്കരിച്ചതിനുശേഷം അവിടുന്ന് അതില്‍ പ്രവേശിക്കും. അപ്പോള്‍ ഹഫ്സ(റ) ആയിശ(റ) യോട് അവര്‍ക്ക് വേണ്ടി ഒരു മറ നിര്‍മ്മിക്കുവാന്‍ അനുവാദം ചോദിച്ചു. ആയിശ(റ) അനുവാദം നല്‍കുകയും ഒരു മറ നിര്‍മ്മിക്കുകയും ചെയ്തു. സൈനബ(റ) ഇതു കണ്ടപ്പോള്‍ മറ്റൊരു മറ അവരും നിര്‍മ്മിച്ചു. പ്രഭാതമായപ്പോള്‍ നബി(സ) ഈ തമ്പുകള്‍ കണ്ടു. അവിടുന്ന് ചോദിച്ചു. ഇതു എന്താണ്? അപ്പോള്‍ വിവരം നബി(സ)യോട് പറയപ്പെട്ടു. നബി(സ) വീണ്ടും ചോദിച്ചു: പുണ്യമാണോ ഇവയെക്കൊണ്ട് നിങ്ങളുദ്ദേശിക്കുന്നത്? (അതല്ല, പരസ്പരം മല്‍സരമോ?) നബി(സ) ആ മാസം ഇഅ്തികാഫിരിക്കുന്നതു ഉപേക്ഷിച്ചു. അവസാനം ശവ്വാലിലെ പത്തു ദിവസങ്ങളിലാണ് അവിടുന്ന് ഇഅ്തികാഫ് ഇരുന്നത്. (ഹദീസ് നമ്പർ . 3. 33. 249)

Comments